ലോകത്തിലെ ഏറ്റവും പ്രശസ്തനായ ഭർത്താവ്. അങ്ങനെയാണു ബ്രിട്ടിഷ് രാജ്ഞിയുടെ ഭർത്താവ് ഫിലിപ് രാജകുമാരനെ മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്. എലിസബത്ത് രാജ്ഞിയുടെ നിഴലായി അദ്ദേഹം 7 ദശകമാണ് ബക്കിങ്ങാം കൊട്ടാരത്തിൽ ജീവിച്ചത്. അതേസമയം,

ലോകത്തിലെ ഏറ്റവും പ്രശസ്തനായ ഭർത്താവ്. അങ്ങനെയാണു ബ്രിട്ടിഷ് രാജ്ഞിയുടെ ഭർത്താവ് ഫിലിപ് രാജകുമാരനെ മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്. എലിസബത്ത് രാജ്ഞിയുടെ നിഴലായി അദ്ദേഹം 7 ദശകമാണ് ബക്കിങ്ങാം കൊട്ടാരത്തിൽ ജീവിച്ചത്. അതേസമയം,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്തിലെ ഏറ്റവും പ്രശസ്തനായ ഭർത്താവ്. അങ്ങനെയാണു ബ്രിട്ടിഷ് രാജ്ഞിയുടെ ഭർത്താവ് ഫിലിപ് രാജകുമാരനെ മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്. എലിസബത്ത് രാജ്ഞിയുടെ നിഴലായി അദ്ദേഹം 7 ദശകമാണ് ബക്കിങ്ങാം കൊട്ടാരത്തിൽ ജീവിച്ചത്. അതേസമയം,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്തിലെ ഏറ്റവും പ്രശസ്തനായ ഭർത്താവ്. അങ്ങനെയാണു ബ്രിട്ടിഷ് രാജ്ഞിയുടെ ഭർത്താവ് ഫിലിപ് രാജകുമാരനെ മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്. എലിസബത്ത് രാജ്ഞിയുടെ നിഴലായി അദ്ദേഹം 7 ദശകമാണ് ബക്കിങ്ങാം കൊട്ടാരത്തിൽ ജീവിച്ചത്. അതേസമയം, തന്റെ നിലപാടുകൾ അദ്ദേഹം ഉറക്കെ പ്രഖ്യാപിച്ചു. മാധ്യമങ്ങളോടു തുറന്നു സംസാരിച്ചു.

4 മക്കളും അച്ഛനെ ഓർക്കുന്നത് കണിശക്കാരനായ പിതാവായാണ്. ഉത്തരവാദിത്തവും അച്ചടക്കവും പഠിപ്പിച്ചത് അച്ഛനാണെന്നു മകൻ ആൻഡ്രൂ രാജകുമാരൻ പറഞ്ഞിട്ടുണ്ട്.

ADVERTISEMENT

ജന്മം കൊണ്ടു ഫിലിപ്, ഗ്രീക്ക്–ഡാനിഷ് രാജകുമാരനാണ്. അദ്ദേഹത്തിന്റെ മുത്തച്ഛൻ ഗ്രീസിന്റെ രാജാവായിരുന്നു. എന്നാൽ, 1922ൽ ഭരണഅട്ടിമറിയെത്തുടർന്നു ഗ്രീസിൽ നിന്നു മാതാപിതാക്കൾക്കൊപ്പം പലായനം ചെയ്തു. ഓറഞ്ച് ബോക്സ് കൊണ്ടു നിർമിച്ച തൊട്ടിലിൽ കിടത്തിയാണു 18 മാസം പ്രായമുള്ള ഫിലിപ്പിനെയും കൊണ്ട് അമ്മ ആലിസ് രാജകുമാരി ഒരു ബ്രിട്ടിഷ് പടക്കപ്പലിൽ ഇറ്റലിയിൽ എത്തിയത്.

1930ൽ ഫിലിപ്പിന് 8 വയസ്സുള്ളപ്പോൾ അമ്മ മാനസികാരോഗ്യപ്രശ്നം മൂലം ആശുപത്രിയിലായി. ഫ്രാൻസിലേക്കു പോയ പിതാവ് പിന്നീടു മടങ്ങിവന്നില്ല. ഫിലിപ്പിന് അഭയമായത്   അമ്മയുടെ ബ്രിട്ടിഷ് രാജകുടുംബബന്ധമാണ്. ഫിലിപ്പിന്റെ അമ്മ ആലിസ്, ബ്രിട്ടനിലെ വിക്ടോറിയ രാജ്ഞിയുടെ പേരക്കുട്ടിയുടെ മകളായിരുന്നു. സ്കോട്ടിഷ് ബോർഡിങ് സ്കൂളായ ഗോർഡൻസ്റ്റണിൽ പഠനം പൂർത്തിയാക്കിയശേഷം ഫിലിപ്, റോയൽ നേവി കോളജിൽ ചേർന്നു മികച്ച കെഡറ്റ് എന്ന അംഗീകാരം നേടി. രണ്ടാം ലോകയുദ്ധത്തിൽ പങ്കെടുത്ത അദ്ദേഹം 21–ാം വയസ്സിൽ റോയൽ നേവിയുടെ ഏറ്റവും പ്രായം കുറഞ്ഞ ലഫ്റ്റനന്റുമാരിലൊരാളായി.

ADVERTISEMENT

1939 ജൂലൈയിൽ, 13 വയസ്സുള്ള എലിസബത്ത് രാജകുമാരിയുമായുള്ള കൂടിക്കാഴ്ച പിന്നീടു പ്രണയമായി വളർന്നു. 1947 നവംബർ 20ന് ആയിരുന്നു വിവാഹം. ഇതോടെ എഡിൻബറ ഡ്യൂക് എന്ന പദവി ലഭിച്ചു. ഫിലിപ്പിന് 26 വയസ്സ്. നവവധുവിന് 21.

ഫിലിപ്പിന്റെ നാലു സഹോദരിമാരും ജർമൻകാരെയാണു വിവാഹം ചെയ്തത്. ഒരാൾ അപകടത്തിൽ മരിച്ചു. മറ്റു മൂന്നുപേരും നാത്സികളെ സജീവമായി പിന്തുണച്ചപ്പോൾ ഫിലിപ് ബ്രിട്ടിഷ് നാവികസേനയിൽ ചേർന്നു. ഫിലിപ്പിന്റെ വിവാഹത്തിനു സഹോദരിമാരെ ക്ഷണിച്ചതുമില്ല.

ADVERTISEMENT

വിവാഹത്തോടെ, നാവികസേനാ ജീവിതത്തിനു വിടപറഞ്ഞ് ഫിലിപ് കൊട്ടാരജീവിതം തുടങ്ങി. 1952ലാണു എലിസബത്ത് രാജ്ഞിയായത്. ബ്രിട്ടനിൽ രാജ്ഞിയുടെ ഭർത്താവിനു ഭരണഘടനാപരമായ പദവികളൊന്നുമില്ല. രാജ്ഞി പൊതുചടങ്ങുകളിൽ പങ്കെടുക്കുമ്പോൾ ഒരു ചുവട് പിന്നിൽ നടന്ന അദ്ദേഹം കൊട്ടാരരീതികളെ ആധുനികീകരിക്കുന്നതിൽ മുൻകയ്യെടുത്തു. എലിസബത്ത് രാജ്ഞിയെ ഔദ്യോഗിക പരിപാടികളിലും വിദേശയാത്രകളിലും അനുഗമിച്ചു. നൂറ്റൻപതിലേറെ രാജ്യങ്ങൾ സന്ദർശിച്ചു. 14 പുസ്തകങ്ങൾ രചിച്ചു. വിവിധ മേഖലകളിലെ 780 സംഘടനകളുടെ രക്ഷാധികാരിയോ അംഗമോ ആയി പ്രവർത്തിച്ചു.

2019 ജനുവരിയിൽ കാറോടിച്ചുപോകുമ്പോൾ അപകടത്തിൽപെട്ടെങ്കിലും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. 2017 ഓഗസ്റ്റിൽ 65 വർഷം നീണ്ട പൊതുജീവിതത്തിൽനിന്നു വിരമിച്ചു.

രാജ്ഞിയുടെ ഭർത്താവ്, രാജാവ് അല്ല

എലിസബത്ത് രാജ്ഞിയുടെ ഭർത്താവാണെങ്കിലും ഫിലിപ് രാജകുമാരനു കിരീടാവകാശം ഇല്ല. മൂത്തമകൻ ചാൾസ് രാജകുമാരനാണു കിരീടാവകാശി. ബ്രിട്ടിഷ് പാരമ്പര്യം അനുസരിച്ച് രാജ്ഞിയുടെ ഭർത്താവിനു രാജാവ് എന്ന പദവി ലഭിക്കില്ല. എന്നാൽ, രാജാവിന്റെ ഭാര്യയ്ക്കു രാജ്ഞി എന്ന ആലങ്കാരിക പദവി ലഭിക്കും.

English Summary: Prince Philip, Queen Elizabeth II's Husband of 73 Years, Passes Away Aged 99