ടൊറന്റോ ∙ കാനഡയിലെ ആരോഗ്യ വകുപ്പ് 12–16 വയസ്സുകാർക്കു നൽകുന്നതിന് ഫൈസറിന്റെ കോവിഡ് വാക്സീൻ ശുപാർശ ചെയ്തു. പ്രഖ്യാപനമായിട്ടില്ല. യുഎസ് എഫ്ഡിഎയും ഈ പ്രായത്തിലുള്ളവർക്കു ഫൈസർ വാക്സീൻ ശുപാർശ ചെയ്തേക്കുമെന്നറിയുന്നു. 16 നു മുകളിലുള്ളവർക്ക് ഇതാണ് നൽകിയത്. കാനഡയിൽ 34% പേർക്ക് ആദ്യ ഡോസ് വാക്സീൻ നൽകിക്കഴിഞ്ഞു.