ലണ്ടൻ ∙ ക്രിസ്മസിനു മുൻപായി കോവിഡിനെ തുരത്താൻ ബ്രിട്ടൻ 50 വയസ്സിനു മുകളിലുള്ളവർക്കു മൂന്നാം ഡോസ് വാക്സീൻ നൽകിയേക്കും. ഇതിനുള്ള ട്രയൽ പുരോഗമിക്കുന്നു. പുതിയ വകഭേദങ്ങള്‍ക്കെതിരെ കൂടുതൽ ഫലപ്രദമാകുന്ന പുതിയ വാക്സീനോ അല്ലെങ്കിൽ നിലവിൽ വിതരണത്തിലുള്ള 3 വാക്സീനുകളിലൊന്നു തന്നെയോ ആണു മൂന്നാം ഡോസായി നൽകുക.

ഫൈസർ–ബയോൺടെക്, ഓക്സ്ഫഡ്–അസ്ട്രാസെനക, മൊഡേണ എന്നീ വാക്സീനുകളാണ് ബ്രിട്ടനിൽ ഉപയോഗത്തിലുള്ളത്.