പാരിസ്∙ ഓക്സ്ഫഡ്– അസ്ട്രാസെനക വാക്സീൻ വാങ്ങുന്നതുമായി ബന്ധപ്പെട്ട കരാർ ജൂണിനു ശേഷം പുതുക്കുന്നില്ലെന്ന് യൂറോപ്യൻ യൂണിയൻ (ഇയു).

  അസ്ട്രാസെനക വാക്സീനെക്കാൾ വിലയേറിയ ഫൈസർ–ബയോൺടെക് വാക്സീന്റെ 180 കോടി ഡോസ് വാങ്ങാനുള്ള പുതിയ കരാറാണ് ഇപ്പോൾ ഒപ്പിട്ടിരിക്കുന്നത്.

ജൂൺ വരെ കാലാവധിയുള്ള ആദ്യകരാർ പ്രകാരം അസ്ട്രാസെനക എത്തിച്ചുനൽകേണ്ട വാക്സീൻ സമയോചിതമായി ലഭിച്ചിരുന്നില്ല. 

യൂറോപ്പിൽ വാക്സീൻ വിതരണം വൈകുന്നതിനു കാരണം ലഭ്യതയിലെ പ്രശ്നമാണെന്നു ചൂണ്ടിക്കാട്ടി അസ്ട്രാസെനകയ്ക്കെതിരെ ഇയു നിയമനടപടികളിലേക്കും നീങ്ങിയിരുന്നു.

English Summary: European Union doesn't renew order for AstraZeneca vaccine