കഠ്മണ്ഡു ∙ നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടി സഖ്യം വിട്ടു ‘പ്രചണ്ഡ’ വിഭാഗം സൃഷ്ടിച്ച പ്രതിസന്ധിക്കു പിന്നാലെ നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഓലിക്കു വിശ്വാസവോട്ടിലും പരാജയം.

275 അംഗ സഭയിൽ ഭൂരിപക്ഷത്തിന് 136 വോട്ട് വേണമെന്നിരിക്കെ നേടാനായത് 93 വോട്ട് മാത്രം.   ഓലി അധികാരഭ്രഷ്ടനായതോടെ മുഖ്യപ്രതിപക്ഷമായ നേപ്പാളി കോൺഗ്രസ് പുതിയ സഖ്യകക്ഷി സർക്കാർ രൂപീകരിക്കാൻ നീക്കം തുടങ്ങി.പുഷ്പകമൽ ദഹൽ എന്ന ‘പ്രചണ്ഡ’യുടെ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ (മാവോയിസ്റ്റ് സെന്റർ) ഓലിയുടെ സിപിഎൻ–യുഎംഎല്ലിനുള്ള (യൂണിഫൈഡ് മാർക്സിസ്റ്റ് ലെനിനിസ്റ്റ്) പിന്തുണ പിൻവലിച്ച സാഹചര്യത്തിലാണ് വിശ്വാസവോട്ട് തേടിയത്. നേപ്പാളി കോൺഗ്രസ്, കമ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ (മാവോയിസ്റ്റ് സെന്റർ) അംഗങ്ങൾ ഉൾപ്പെടെ 124 പേർ എതിർത്തു വോട്ട് ചെയ്തു.