വത്തിക്കാൻ സിറ്റി ∙ വൈദികരുടയും സഭാ സ്ഥാപനങ്ങളുടെ ചുമതലക്കാരായ അത്മായരുടെയും ലൈംഗികാതിക്രമ കുറ്റങ്ങൾക്ക് കർശന ശിക്ഷ ഉറപ്പാക്കാൻ മെത്രാന്മാർക്കു നിർദേശം നൽകി കത്തോലിക്ക സഭ കാനൻ നിയമത്തിൽ ഭേദഗതി വരുത്തി. 

പ്രായപൂർത്തിയാകാത്തവരെയും ബലഹീനരെയും ചൂഷണം ചെയ്യുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്നും ഇത്തരം കാര്യങ്ങളിൽ മൂടിവയ്ക്കലോ ഒതുക്കിത്തീർക്കലോ പാടില്ലെന്നും ഫ്രാൻസിസ് മാർപാപ്പ അംഗീകരിച്ച ഭേദഗതിയിൽ പറയുന്നു. ബ്രഹ്മചര്യത്തിനെതിരായ കുറ്റം ചെയ്യുന്ന വൈദികരെ ഉടൻ വൈദികവൃത്തിയിൽ നിന്നു പുറത്താക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. 

ഇത്തരം കാര്യങ്ങൾ യഥാസമയം മേലധികാരികളെ അറിയിക്കുകയും നടപടിയെടുക്കുകയും ചെയ്യേണ്ട മെത്രാന്മാർ വീഴ്ച വരുത്തിയാൽ അവർക്കെതിരെയും നടപടികളുണ്ടാവും. ലൈംഗിക കുറ്റകൃത്യങ്ങൾക്കായി പ്രത്യേക വിഭാഗം തന്നെ കൊണ്ടുവന്നിട്ടുണ്ട്. 14 വർഷത്തെ സുദീർഘമായ പഠനത്തിനുശേഷം കൊണ്ടുവന്ന ഭേദഗതികൾ വരുന്ന ഡിസംബർ 8നു പ്രാബല്യത്തിൽ വരും.

Content Highlight: Conon law amendment