ജറുസലം ∙ ഇസ്രയേലിന്റെ 11–ാം പ്രസിഡന്റായി യിസാക് ഹെർസോഗിനെ പാർലമെന്റ് തിരഞ്ഞെടുത്തു. 1983 മുതൽ 1993 വരെ പ്രസിഡന്റായിരുന്ന കായിം ഹെർസോഗിന്റെ മകനാണ്.  അടുത്ത മാസം 9ന്  ചുമതലയേൽക്കും. 1999 ൽ കാബിനറ്റ് സെക്രട്ടറി ആയാണ്  രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്. 2003 മുതൽ 2018 വരെ പാർലമെന്റ് അംഗമായിരുന്നു. 

ഇസ്രയേലിൽ ഭൂരിപക്ഷം പ്രഖ്യാപിച്ച്  പ്രതിപക്ഷം

ജറുസലം ∙ യുണൈറ്റഡ് അറബ് ലിസ്റ്റ് പാർട്ടിയുടെ പിന്തുണ കൂടി അവസാന നിമിഷം ലഭിച്ചതോടെ ഭൂരിപക്ഷം ഉറപ്പിച്ച്, സർക്കാർ രൂപീകരണ അവകാശവാദം ഇസ്രയേൽ പ്രസിഡന്റിനെ അറിയിച്ച് പ്രതിപക്ഷ നേതാവ് യയ്‌ർ ലപീദ്. പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനു പടിയിറങ്ങേണ്ടി വരും. 

പുതിയ സർക്കാർ രൂപീകരിക്കാനാകുമെന്നു പ്രസിഡന്റിനെ അറിയിക്കാനുള്ള സമയം ഇന്നലെ രാത്രി 11.59ന് അവസാനിക്കുന്നതിനു നിമിഷങ്ങൾക്കു മുൻപാണു വിവിധ പാർട്ടികൾ തമ്മിൽ അന്തിമ ധാരണയായത്.