വാഷിങ്ടൻ ∙ അൽസ്‍‌ഹൈമേഴ്സ് അഥവാ മറവിരോഗത്തിന്റെ ആദ്യ ഘട്ടങ്ങളിൽതന്നെ ചികിത്സിച്ചാൽ ഗുരുതരാവസ്ഥ ഒഴിവാക്കാൻ സഹായിക്കുന്നതായി പരീക്ഷണങ്ങളിൽ തെളിഞ്ഞ അഡുകനുമാബ് മരുന്നിന് യുഎസ് ഫുഡ് ആൻഡ് ഡ്രഡ് അഡ്മിനിസ്ട്രേഷന്റെ അംഗീകാരം. 

ബയോജെൻ കമ്പനി പുറത്തിറക്കുന്ന ഈ മരുന്ന് അൽസ്‍‌ഹൈമേഴ്സ് രോഗം ബാധിച്ചു തുടങ്ങിയവരുടെ തലച്ചോറിൽ അമെലോയ്ഡ് ബേറ്റ എന്ന പ്രോട്ടീൻ അടിയുന്നതു നീക്കാൻ വലിയതോതിൽ ഫലപ്രദമാണെന്ന് യുഎസ് അധികൃതർ പറഞ്ഞു. 20 വർഷത്തിനു ശേഷമാണു മറവിരോഗത്തിനു പുതിയ മരുന്ന് വികസിപ്പിക്കുന്നത്.