ടെഹ്റാൻ ∙ ഇന്നലെ നടന്ന ഇറാൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഫലം ഇന്ന് ഉച്ചയോടെ അറിയാം. തീവ്രപക്ഷത്തുള്ള ഇറാൻ ജുഡീഷ്യറി മേധാവി ഇബ്രാഹിം റയ്സിക്കാണു (60) വിജയസാധ്യത. മത്സരിച്ച 4 പേരിൽ ഒരാൾ മാത്രമാണു മിതവാദപക്ഷത്ത്.  വോട്ടിങ് ശതമാനം ഇത്തവണ 44% ആയി കുറയുമെന്നാണ് അഭിപ്രായ സർവേയിലെ സൂചന. 2017ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ 77% പേരാണു വോട്ട് ചെയ്തത്.

ഇറാൻ പരമോന്നത നേതാവായ ആയത്തുല്ല അലി ഖമനയിയുടെ വിശ്വസ്തരിലൊരാളായ ഇബ്രാഹിം റയ്സിക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയിട്ടുള്ളതാണ്.

English Summary: Iran presidential election