പാരിസ് ∙ ലിയനാർഡോ ഡാ വിഞ്ചിയുടെ മോണലിസയുടെ 17–ാം നൂറ്റാണ്ടിലെ പകർപ്പ് ലേലത്തിൽ വിറ്റത് 29 ലക്ഷം യൂറോയ്ക്ക് (ഏകദേശം 25.51 കോടിയിലേറെ രൂപ). മോണലിസ പകർപ്പുകളുടെ വിൽപനയിലെ റെക്കോർഡ് ആണിത്. പാരിസിൽ നടന്ന രാജ്യാന്തര ലേലത്തിൽ പങ്കെടുത്തത് 14 പേർ. 5 ലക്ഷം യൂറോയിൽനിന്ന് ഉയർന്നാണ് 29 ലക്ഷത്തിനു വിറ്റത്.

‘ഹെക്കിങ് മോണലിസ’ എന്ന് അറിയപ്പെടുന്ന ഈ പകർപ്പ് അസ്സൽ മോണലിസ തന്നെയാണെന്ന് അതിന്റെ ഉടമ റെയ്മണ്ട് ഹെക്കിങ് ദീർഘകാലം വാദിച്ചിരുന്നു. 1950 കളിൽ പഴയവസ്തുക്കൾ വിൽക്കുന്ന കടയിൽ നിന്നാണതു വാങ്ങിയത്. പാരിസിലെ ലൂവ്ര് മ്യൂസിയത്തിലാണു ഡാ വിഞ്ചിയുടെ ഒറിജിനൽ മോണലിസ (1503) സൂക്ഷിച്ചിട്ടുള്ളത്.

English Summary: Copy of Mona Lisa sells for ₹25 crore in Paris