സിയുഡാഡ് വിക്ടോറിയ (മെക്സിക്കോ) ∙ യുഎസ് അതിർത്തിയോടു ചേർന്നുള്ള മെക്സിക്കൻ നഗരമായ റെയ്നോസയിൽ പലയിടങ്ങളിലായി നടന്ന വെടിവയ്പിൽ 15 പേർ മരിച്ചതായി അധികൃതർ അറിയിച്ചു. 18 പേർ മരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലഹരിമരുന്ന്, ആയുധക്കടത്ത് മാഫിയ സംഘങ്ങൾ അരങ്ങുവാഴുന്ന മേഖലയിൽ ശനി ഉച്ച കഴിഞ്ഞാണ് അക്രമികൾ വാഹനങ്ങളിലെത്തി വെടിവയ്പു തുടങ്ങിയത്.

English Summary: Shooting in Mexico: 15 death