ഓസ്‌ലോ ∙ മാധ്യമ സ്വാതന്ത്ര്യത്തിനായി ലോകമെങ്ങും നടക്കുന്ന നിർഭയ പോരാട്ടങ്ങൾക്കുള്ള അഭിവാദ്യമാണ് ഇത്തവണത്തെ സമാധാന നൊബേൽ സമ്മാനം. രണ്ടുദശകത്തോളം മനിലയിൽ സിഎൻഎൻ റിപ്പോർട്ടായിരുന്ന റെസ, 2012 ലാണു റാപ്ലർ ആരംഭിച്ചത്. ഫിലിപ്പീൻസ് പ്രസിഡന്റ് റോഡ്രിഗോ ഡുട്ടെർട്ട് സർക്കാരിന്റെ നിരന്തര അടിച്ചമർത്തലുകളെ

ഓസ്‌ലോ ∙ മാധ്യമ സ്വാതന്ത്ര്യത്തിനായി ലോകമെങ്ങും നടക്കുന്ന നിർഭയ പോരാട്ടങ്ങൾക്കുള്ള അഭിവാദ്യമാണ് ഇത്തവണത്തെ സമാധാന നൊബേൽ സമ്മാനം. രണ്ടുദശകത്തോളം മനിലയിൽ സിഎൻഎൻ റിപ്പോർട്ടായിരുന്ന റെസ, 2012 ലാണു റാപ്ലർ ആരംഭിച്ചത്. ഫിലിപ്പീൻസ് പ്രസിഡന്റ് റോഡ്രിഗോ ഡുട്ടെർട്ട് സർക്കാരിന്റെ നിരന്തര അടിച്ചമർത്തലുകളെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓസ്‌ലോ ∙ മാധ്യമ സ്വാതന്ത്ര്യത്തിനായി ലോകമെങ്ങും നടക്കുന്ന നിർഭയ പോരാട്ടങ്ങൾക്കുള്ള അഭിവാദ്യമാണ് ഇത്തവണത്തെ സമാധാന നൊബേൽ സമ്മാനം. രണ്ടുദശകത്തോളം മനിലയിൽ സിഎൻഎൻ റിപ്പോർട്ടായിരുന്ന റെസ, 2012 ലാണു റാപ്ലർ ആരംഭിച്ചത്. ഫിലിപ്പീൻസ് പ്രസിഡന്റ് റോഡ്രിഗോ ഡുട്ടെർട്ട് സർക്കാരിന്റെ നിരന്തര അടിച്ചമർത്തലുകളെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓസ്‌ലോ ∙ മാധ്യമ സ്വാതന്ത്ര്യത്തിനായി ലോകമെങ്ങും നടക്കുന്ന നിർഭയ പോരാട്ടങ്ങൾക്കുള്ള അഭിവാദ്യമാണ് ഇത്തവണത്തെ സമാധാന നൊബേൽ സമ്മാനം. രണ്ടുദശകത്തോളം മനിലയിൽ സിഎൻഎൻ റിപ്പോർട്ടായിരുന്ന റെസ, 2012 ലാണു റാപ്ലർ ആരംഭിച്ചത്. ഫിലിപ്പീൻസ് പ്രസിഡന്റ് റോഡ്രിഗോ ഡുട്ടെർട്ട് സർക്കാരിന്റെ നിരന്തര അടിച്ചമർത്തലുകളെ അതിജീവിച്ചാണു മരിയ റെസയുടെ വാർത്താ വെബ്സൈറ്റ് റാപ്ലർ അന്വേഷണാത്മക പത്രപ്രവർത്തനത്തിൽ മുന്നേറിയത്.

വാർത്താ വെബ്സൈറ്റായ റാപ്ലർ സർക്കാരിലെ അഴിമതികളെ നിർഭയം പുറത്തുകൊണ്ടുവന്നു. വെബ്സൈറ്റ് സിഇഒ ആയ റെസ, ഡുട്ടെർട്ടിന്റെ കുപ്രസിദ്ധമായ ലഹരിമരുന്നു വേട്ടയുടെ യാഥാർഥ്യങ്ങൾ അന്വേഷിച്ചു കണ്ടെത്തി. ലഹരിസംഘങ്ങളെ അടിച്ചമർത്താനെന്ന പേരിൽ സായുധ പൊലീസ് വെടിവച്ചുകൊന്നത് മുപ്പതിനായിരത്തിലധികം ചെറുപ്പക്കാരെയാണ്. മനുഷ്യാവകാശ ലംഘനങ്ങളെ സമൂഹമാധ്യമ നുണപ്രചാരണങ്ങളിലൂടെയും ഭീഷണികളിലൂടെയുമാണു സർക്കാർ നേരിട്ടത്. സർക്കാർ വിരുദ്ധ റിപ്പോർട്ടുകളുടെ പേരിൽ റെസ നിരന്തര സമൂഹമാധ്യമ ആക്രമണങ്ങൾക്കും ഭീഷണികൾക്കും വിധേയയായി. റെസയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെടുന്ന സമൂഹമാധ്യമ പ്രചാരണങ്ങളും സർക്കാർ പിന്തുണയോടെ അരങ്ങേറി.

ADVERTISEMENT

പത്തോളം അറസ്റ്റ് വാറന്റാണു റെസയ്ക്കെതിരെ നൽകിയിട്ടുള്ളത്. ഒട്ടേറെ കേസുകളിൽ ഇപ്പോഴും വിചാരണ നേരിടുന്നു. സമൂഹമാധ്യമങ്ങളിലൂടെയും നിരന്തരം ആക്രമിക്കപ്പെട്ടു. വിദേശയാത്രാവിലക്കുമുണ്ട്. ‘ഞാനും റാപ്ലറും വസ്തുതകൾക്കു വേണ്ടിയാണു പോരാടുന്നത്. വസ്തുതകൾ തർക്കവിഷയമായിത്തീർന്ന ഒരു ലോകത്താണു നാം ജീവിക്കുന്നത്. വാർത്തകളുടെ മുൻഗണനകൾ തീരുമാനിച്ച് ലോകത്തിലെ ഏറ്റവും വലിയ വാർത്താവിതരണക്കാർ, വിദ്വേഷം കലർത്തിയ നുണകൾ പ്രചരിപ്പിക്കുമ്പോൾ അവ വസ്തുതകളെക്കാൾ അതിവേഗം സഞ്ചരിക്കുന്നു. ഈ സാഹചര്യത്തിലാണു മാധ്യമപ്രവർത്തനം ആക്ടിവിസം ആയിത്തീരുന്നത്. ഇത് വസ്തുതകൾക്കുവേണ്ടിയുള്ള പോരാട്ടമാണ്. വസ്തുതകളില്ലാത്ത ലോകം സത്യവും വിശ്വാസ്യതയുമില്ലാത്ത ലോകമാണെന്നു നൊബേൽ സമ്മാന സമിതി തിരിച്ചറിഞ്ഞിരിക്കുന്നു’–റെസ പറഞ്ഞു. 2018 ൽ ടൈം വാരികയുടെ പഴ്സൻ ഓഫ് ദി ഇയർ ആയിരുന്നു.

റഷ്യയിൽ സ്വതന്ത്ര മാധ്യമപ്രവർത്തനത്തിനായി ദശകങ്ങൾ പിന്നിടുന്ന പോരാട്ടചരിത്രമാണു ദിമിത്രി മുറടോവിന്റേത്. 1993 ലാണു നൊവയ ഗസറ്റ സ്ഥാപിതമായത്. 1995 മുതൽ പത്രത്തിന്റെ എഡിറ്റർ ഇൻ ചീഫ് ആണ് മുറടോവ്. ഇന്ന് റഷ്യയിൽ ദേശീയതലത്തിൽ സ്വാധീനശക്തിയുള്ള ഏക സ്വതന്ത്ര ദിനപത്രമാണു നൊവയ ഗസറ്റ. ആകെ 60 പേർ മാത്രമാണ് ജീവനക്കാരുടെ എണ്ണമെങ്കിലും റഷ്യയിലെ ഏറ്റവും നിർഭയരായ പത്രപ്രവർത്തകരുടെ മണ്ഡലമായി ഗസറ്റ വളർന്നു. പുടിൻ ഭരണത്തിനു കീഴിൽ സ്വതന്ത്ര മാധ്യമസ്ഥാപനങ്ങൾ കടുത്ത അടിമർത്തലുകളാണു നേരിടുന്നത്. ഒട്ടേറെ ഭീഷണികൾക്കും തടസ്സങ്ങൾക്കും നടുവിലും പത്രം നിർത്താൻ അദ്ദേഹം തയാറായില്ല. ‘അവർ അടിച്ചമർത്താൻ നോക്കുന്ന റഷ്യയുടെ മാധ്യമപ്രവർത്തനത്തിനായി പോരാടാൻ ഈ അവർഡ് ഉപയോഗിക്കും’– മുറടോവ് പറയുന്നു.വസ്തുതാപരവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം അധികാരദുർവിനിയോഗത്തിനും നുണപ്രചരണത്തിനും യുദ്ധവെറിക്കുമെതിരെയുള്ള കവചമായി നിലകൊള്ളുന്നുവെന്നു നൊബേൽ സമ്മാന സമിതി അഭിപ്രായപ്പെട്ടു. 

ADVERTISEMENT

ആവിഷ്കാരസ്വാതന്ത്ര്യവും മാധ്യമസ്വാതന്ത്ര്യവും ഇല്ലാതെ രാഷ്ട്രങ്ങൾ തമ്മിലുള്ള സാഹോദര്യവും നിരായുധീകരണവും സാധ്യമാക്കാനോ മെച്ചപ്പെട്ട ലോകക്രമം ഉണ്ടാക്കാനോ സാധിക്കില്ലെന്നു സമിതി അധ്യക്ഷ ബെറിറ്റ് റെയ്സ് ആൻഡേഴ്സൻ പറഞ്ഞു. 2011ൽ സമാധാന നൊബേൽ പങ്കിട്ടവരിൽ തവക്കുൽ കർമാൻ (യെമൻ) മാധ്യമപ്രവർത്തയാണെങ്കിലും പുരസ്കാരം മാധ്യമപ്രവർത്തന രംഗത്തെ സംഭാവനകൾക്ക് ആയിരുന്നില്ല. 

വസ്തുതകൾ ഇല്ലെങ്കിൽ, സത്യവുമില്ല, വിശ്വാസ്യതയുമില്ല. വിശ്വാസ്യതയാണു നമ്മെ ചേർത്തുനിർത്തുന്നത്. അതിലൂടെയാണു നമ്മുടെ ലോകം ഇന്ന് അഭിമുഖീകരിക്കുന്ന സങ്കീർണമായ പ്രശ്നങ്ങളെ നാം പരിഹരിക്കാൻ ശ്രമിക്കുന്നത്.

ഗോർബച്ചോവ്

ഗോർബച്ചോവ് നൽകിയ പണം കൊണ്ട് തുടങ്ങിയ പത്രം

ADVERTISEMENT

സോവിയറ്റ് നേതാവായിരുന്ന മിഹയിൽ ഗോർബച്ചോവിനുശേഷം സമാധാന നൊബേൽ നേടുന്ന ആദ്യ റഷ്യക്കാരനാണു മുറടോവ്. 1990 ൽ ഗോർബച്ചോവിനു കിട്ടിയ നൊബേൽ പുരസ്കാരത്തുക കൊണ്ടാണ് 1993 ൽ ‘നൊവയ ഗസറ്റ്’ ദിനപത്രം സ്ഥാപിച്ചത്. സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന്റെ 28 വർഷം പിന്നിടുമ്പോൾ പുടിൻ ഭരണകൂടത്തിന്റെ അഴിമതികളെ പുറത്തുകൊണ്ടുവന്ന ഗസറ്റയുടെ 6 മാധ്യമപ്രവർത്തകർക്കാണു ജീവൻ നഷ്ടമായത്.

മുറടോവയുടെ ഓഫിസ് മുറിയുടെ ചുമരിൽ ഈ ആറു മാധ്യമപ്രവർത്തകരുടെയും ചിത്രങ്ങൾ ഫ്രെയിം ചെയ്തുവച്ചിട്ടുണ്ട്. ഗസറ്റയുടെ ലേഖികയായിരുന്ന അന്ന പൊളിറ്റ്കോവ്സ്ക്യയുടെ ചെച്നിയയിലെ യുദ്ധ റിപ്പോർട്ടുകൾ ലോകപ്രശസ്തമാണ്. 2006 ൽ പുടിന്റെ ജന്മദിനത്തിൽ അന്ന സ്വന്തം അപാർട്മെന്റിലെ പടവുകളിൽ വെടിയേറ്റുമരിച്ചു. പ്രതിയെ കണ്ടെത്തിയില്ല. മറ്റ് 5 റിപ്പോർട്ടർമാരും വിവിധ സാഹചര്യങ്ങളിൽ കൊല്ലപ്പെടുകയായിരുന്നു.

English summary: Nobel peace prize