അഫ്ഗാനിസ്ഥാനിലെ കുണ്ടൂസിൽ ഷിയ മുസ്‍ലിം പള്ളിയിൽ വെള്ളിയാഴ്ച പ്രാർഥനയ്ക്കിടെ നടന്ന ചാവേർ സ്ഫോടനത്തിൽ 46 പേർ കൊല്ലപ്പെട്ടു. 143 പേർക്കു പരുക്കേറ്റു. ഗൊസാറെ സയ്യദ് അബാദ് പള്ളിയിൽ തിങ്ങിനിറഞ്ഞ വിശ്വാസികൾക്കിടയിലാണ് സ്ഫോടനം....Suicide bombing in Afghanistan, Suicide bombing in Afghanistan death, Suicide bombing in Afghanistan Taliban

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാബൂൾ ∙ അഫ്ഗാനിസ്ഥാനിലെ കുണ്ടൂസിൽ ഷിയ മുസ്‍ലിം പള്ളിയിൽ വെള്ളിയാഴ്ച പ്രാർഥനയ്ക്കിടെ നടന്ന ചാവേർ സ്ഫോടനത്തിൽ 46 പേർ കൊല്ലപ്പെട്ടു. 143 പേർക്കു പരുക്കേറ്റു.

ഗൊസാറെ സയ്യദ് അബാദ് പള്ളിയിൽ തിങ്ങിനിറഞ്ഞ വിശ്വാസികൾക്കിടയിലാണ് സ്ഫോടനം നടന്നതെന്ന് ഔദ്യോഗിക വാർത്താ ഏജൻസി അറിയിച്ചു. യുഎസ് സേന ഓഗസ്റ്റിൽ അഫ്ഗാൻ വിട്ടശേഷം നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിത്. ഉത്തരവാദിത്തം ആരുമേറ്റിട്ടില്ലെങ്കിലും ഇസ്‍ലാമിക് സ്റ്റേറ്റ് ഭീകരരാണ് പിന്നിലെന്ന് സംശയിക്കുന്നു.

ADVERTISEMENT

ന്യൂനപക്ഷമായ ഷിയ മുസ്‍ലിംകൾക്കെതിരെ അഫ്ഗാനിൽ ആക്രമണങ്ങൾ വർധിച്ചുവരികയാണ്. കഴിഞ്ഞ ഞായറാഴ്ച കാബൂളിലെ ഈദ് ഗാഹ് പളളിയിൽ നടന്ന സ്ഫോടനത്തിൽ 5 പേർ കൊല്ലപ്പെട്ടു. 

ഓഗസ്റ്റ് 26ന് കാബൂൾ വിമാനത്താവളത്തിനു സമീപമുണ്ടായ ഐഎസ് ആക്രമണത്തിൽ 13 യുഎസ് സൈനികരും 169 അഫ്ഗാൻകാരും കൊല്ലപ്പെട്ടിരുന്നു.

ADVERTISEMENT

English summary: Suicide bombing in Afghanistan Kunduz