അമേരിക്കയിലെ ട്രാൻസ് വേൾഡ് എയർലൈൻസ് വിമാന റാഞ്ചലിന്റെ സൂത്രധാരനായ അലി അത്‌വ (60) അർബുദം ബാധിച്ച് മരിച്ചു. ലോകത്തെ മുൾമുനയിൽ നിർത്തിയ റാ‍ഞ്ചൽ നടന്നത് 1985 ലാണ്. വിവിധ രാജ്യങ്ങളിലായി നടന്ന ബന്ദി നാടകങ്ങൾ...Ali Atwa, Senior Hezbollah Member dies, trans world plane hijacking, trans world plane hijacking ali atwa, ali Atwa death

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെയ്റൂട്ട് ∙ അമേരിക്കയിലെ ട്രാൻസ് വേൾഡ് എയർലൈൻസ് വിമാന റാഞ്ചലിന്റെ സൂത്രധാരനായ അലി അത്‌വ (60) അർബുദം ബാധിച്ച് മരിച്ചു. ലോകത്തെ മുൾമുനയിൽ നിർത്തിയ റാ‍ഞ്ചൽ നടന്നത് 1985 ലാണ്. വിവിധ രാജ്യങ്ങളിലായി നടന്ന ബന്ദി നാടകങ്ങൾ 16 ദിവസമാണ് നീണ്ടത്. വിമാനത്തിലുണ്ടായ ഏറ്റുമുട്ടലിൽ റാഞ്ചികൾ ഒരു അമേരിക്കൻ നാവികസേനാ ഉദ്യോഗസ്ഥനെ വധിച്ചിരുന്നു. 

1985 ജൂൺ 14 ന് ഗ്രീസിലെ ആതൻസിൽ നിന്ന് റോമിലേക്കു 153 യാത്രക്കാരുമായി പറന്ന വിമാനമാണ് ഹിസ്ബുൽ അംഗമായ അലി അത്‍വയും കൂട്ടാളികളും റാഞ്ചിയത്. ഇസ്രയേൽ ജയിലിൽ തടവിലുള്ള ലബനീസ്, പലസ്തീൻ തടവുകാരെ മോചിപ്പിക്കണമെന്നായിരുന്നു ആവശ്യം. ആദ്യം ബെയ്റൂട്ടിലിറക്കിയ വിമാനത്തിൽ നിന്ന് 19 അമേരിക്കക്കാരെ മോചിപ്പിച്ചു. പിന്നീട് വിമാനം അൽജീരിയയിലേക്കു പറത്തി. അവിടെയും കുറെപ്പേരെ വിട്ടയച്ചു. ഇതിനിടെയാണ് റോബർട്ട് സ്റ്റെതം എന്ന നാവികസേനാ ഉദ്യോഗസ്ഥൻ കൊല്ലപ്പെടുന്നത്. 

ADVERTISEMENT

റാഞ്ചലിനിടെ അലി അത്‍വയെ പിടികൂടിയെങ്കിലും കൂടെയുള്ളയാൾ ബന്ദികളെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയപ്പോൾ വിട്ടയച്ചു. റാഞ്ചലിന്റെ മറ്റൊരു സൂത്രധാരൻ മുഹമ്മദ് അലി ഹമ്മദി 1987 ൽ ജർമനിയിൽ വച്ച് പിടിയിലായിരുന്നു. വിഖ്യാത ഗ്രീക്ക് ഗായകൻ ഡെമിസ് റൗസോസും വിമാന യാത്രക്കാരിലുണ്ടായിരുന്നു.

English Summary: Ali Atwa; Senior Hezbollah member dies