ഓക്സ്ഫഡ് ടൗൺഷിപ് ∙ അമേരിക്കയിലെ മിഷിഗനിൽ സ്കൂളിൽ 15 വയസ്സുകാരൻ നടത്തിയ വെടിവയ്പിൽ 3 വിദ്യാർഥികൾ മരിച്ചു; ഒരു അധ്യാപകനും 7 വിദ്യാർഥികൾക്കും ഗുരുതരമായി പരുക്കേറ്റു. നഗരത്തിലെ ഓക്സ്ഫഡ് ഹൈസ്കൂളിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവമുണ്ടായത്. | Crime World | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓക്സ്ഫഡ് ടൗൺഷിപ് ∙ അമേരിക്കയിലെ മിഷിഗനിൽ സ്കൂളിൽ 15 വയസ്സുകാരൻ നടത്തിയ വെടിവയ്പിൽ 3 വിദ്യാർഥികൾ മരിച്ചു; ഒരു അധ്യാപകനും 7 വിദ്യാർഥികൾക്കും ഗുരുതരമായി പരുക്കേറ്റു. നഗരത്തിലെ ഓക്സ്ഫഡ് ഹൈസ്കൂളിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവമുണ്ടായത്. സെമി ഓട്ടമാറ്റിക് കൈത്തോക്ക് ഉപയോഗിച്ച് 20 തവണ നിറയൊഴിച്ചതായാണ് വിവരം. 14,17 വയസ്സ് പ്രായമുള്ള വിദ്യാർഥിനികളും 16കാരനും ആണ് കൊല്ലപ്പെട്ടത്.

വെടിയുതിർത്ത വിദ്യാർഥിയെ അറസ്റ്റ് ചെയ്തു. പേരു പുറത്തുവിട്ടിട്ടില്ല. 4 ദിവസം മുൻപ് പിതാവ് വാങ്ങിയ കൈത്തോക്കാണ് വിദ്യാർഥി ഉപയോഗിച്ചതെന്നും പരിശീലനം നടത്തുന്ന ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നതായും പൊലീസ് അറിയിച്ചു. പിടികൂടുമ്പോൾ 7 തിരകൾ തോക്കിൽ ബാക്കിയുണ്ടായിരുന്നു. പെട്ടെന്നു പൊലീസ് സ്ഥലത്തെത്തിയതുകൊണ്ടാണ് കൂടുതൽ ജീവാപായം ഒഴിവായത്.

ADVERTISEMENT

വെടിവയ്ക്കാനുണ്ടായ കാരണം വ്യക്തമല്ലെന്നും വിദ്യാർഥിക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്നും പൊലീസ് അറിയിച്ചു. 1700 വിദ്യാർഥികൾ ആണ് സ്കൂളിൽ പഠിക്കുന്നത്. ജില്ലയിലെ എല്ലാ സ്കൂളുകളും ഈയാഴ്ചത്തേക്ക് അടച്ചു.

English Summary: Three died in gun fire in united states