ഇസ്‌ലാമാബാദ് ∙ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ കക്ഷിയായ പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫ് (പിടിഐ) വിദേശ സംഭാവന ലഭിച്ചതിന്റെ കണക്കുകൾ മറച്ചുവച്ചെന്നു തിരഞ്ഞെടുപ്പു കമ്മിഷൻ കണ്ടെത്തി. 2009 മുതൽ 2013 വരെയുള്ള 3 സാമ്പത്തിക വർഷ കാലയളവിൽ പാർട്ടിക്കു വിദേശത്തുനിന്നു സംഭാവനയായി ലഭിച്ച ലഭിച്ച 31.2 കോടിയിലേറെ രൂപയുടെ കണക്കുകൾ  അറിയിച്ചിട്ടില്ല. 3 ബാങ്ക് അക്കൗണ്ടുകളുടെ വിശദാംശങ്ങളും നൽകിയില്ല. പാക്ക് തിരഞ്ഞെടുപ്പു കമ്മിഷൻ നിയോഗിച്ച സമിതിയാണു റിപ്പോർട്ട് തയാറാക്കിയത്.

English Summary: Imran Khan's party tried to conceal foreign funding