ആദ്യ ഇൻസുലിൻ കുത്തിവയ്പിന് ഇന്ന് നൂറാം വാർഷികം. 1922 ജനുവരി 11 നു കാനഡയിലെ ടൊറന്റോ ജനറൽ ഹോസ്പിറ്റലിൽ ലിയനാഡ് തോംസണിലാണ് (14) ആദ്യ ഡോസ് പ്രയോഗിച്ചത്. ആദ്യ പരീക്ഷണം പരാജയപ്പെട്ടെങ്കിലും കൂടുതൽ ശുദ്ധീകരിച്ച സാംപിൾ ഉപയോഗിച്ച് ജനുവരി 23നു നടത്തിയ കുത്തിവയ്പ് വിജയമായി. മേയിൽ വൻതോതിൽ ഉൽപാദനം ആരംഭിച്ചു.

കാനഡയിലെ ഓർത്തോപീഡിക് സർജനായിരുന്ന ഫെഡറിക് ബാന്റിങ്ങാണ് 1921ൽ ഇൻസുലിൻ കണ്ടെത്തിയത്. പ്രമേഹം വന്നാൽ മരണം എന്ന അവസ്ഥയിൽ കഴിഞ്ഞിരുന്നവർക്ക് ആരോഗ്യത്തോടെയുള്ള ജീവിതം തിരിച്ചുകൊടുത്ത കണ്ടെത്തലിന് 1923ൽ നൊബേൽ സമ്മാനം ലഭിച്ചു. പക്ഷേ, പരീക്ഷണങ്ങളിൽ പങ്കാളികളായിരുന്ന ചാൾസ് ബെസ്റ്റ്, ജയിംസ് കോളിപ് എന്നിവർ ഒഴിവാക്കപ്പെടുകയും പരീക്ഷണശാലയിൽ സഹായിക്കുക മാത്രം ചെയ്ത ടൊറന്റോ സർവകലാശാലയിലെ പ്രഫ. മക്‌ലോയിഡിനു നൊബേൽ ലഭിക്കുകയും ചെയ്തതു വിവാദമായി. പിന്നീട് ഇവർക്കുകൂടി സമ്മാനത്തുക പകുത്തുനൽകി വിവാദം ശമിപ്പിക്കുകയായിരുന്നു.

Content Highlight: Insulin injection 100 years