നോംപെൻ (കംബോഡിയ) ∙ കുഴിബോംബുകൾ മണത്തുപിടിച്ച് ധീരതയ്ക്കുള്ള സ്വർണമെഡലും കംബോഡിയയുടെ സ്നേഹവും ഏറ്റുവാങ്ങിയ മഗാവ എന്ന എലിക്കു വിട. ആഫ്രിക്കയിലെ ടാൻസാനിയയിൽ 2013 ൽ ഉണ്ടായ എലിക്കുഞ്ഞുങ്ങളിലൊന്നിനെ ബൽജിയം കേന്ദ്രമാക്കിയുള്ള ‘അപോപോ’ സന്നദ്ധസംഘടനയാണു കുഴിബോംബ് പരിശോധനയിൽ പരിശീലനം നൽകി കംബോഡിയയിൽ എത്തിച്ചത്.

5 വർഷം നീണ്ട കരിയറിൽ നൂറിലേറെ കുഴിബോംബുകൾ കണ്ടെത്താൻ സഹായിച്ച ശേഷം വിശ്രമജീവിതം നയിക്കുകയായിരുന്നു മഗാബ. ആഭ്യന്തരയുദ്ധത്തിന്റെ ദുരന്തശേഷിപ്പായി നൂറുകണക്കിനു കുഴിബോംബുകളാണു കംബോഡിയയിൽ ഇപ്പോഴും മറഞ്ഞുകിടക്കുന്നത്. തായ്‌ലൻഡ് അതിർത്തിയോടു ചേർന്ന പ്രവിശ്യയിൽ കുഴിബോംബ് പരതുന്നതിനിടെ സ്ഫോടനമുണ്ടായി കഴിഞ്ഞ ദിവസം 3 പേർ മരിച്ചു.

English Summary: Cambodia's landmine-sniffing 'hero' rat Magawa dies