ബെയ്ജിങ് ∙ തുടർച്ചയായി അഞ്ചാം വർഷവും ജനന നിരക്കു കുറഞ്ഞതോടെ ചൈനയുടെ ജനസംഖ്യയിലെ വർധന 4.8 ലക്ഷം മാത്രം. 2020ൽ 141.20 കോടിയായിരുന്നു ജനസംഖ്യ. 2021ൽ അത് 141.26 കോടിയായി ഉയർന്നു. കഴിഞ്ഞ വർഷത്തെ ജനനനിരക്ക് ആയിരത്തിന് 7.52 മാത്രമാണ്. മരണനിരക്ക് 7.18 ആണ്. 

അതായത് 1000ന് 0.34 മാത്രമാണ് സ്വാഭാവിക ജനസംഖ്യ വർധന. ഇതാദ്യമായാണ് 1000ന് 1 എന്ന കണക്കിലും താഴെ പോകുന്നത്. 3 കുട്ടികളാകാം എന്ന നയം വന്നതിനെ തുടർന്ന് ജനസംഖ്യ വർധിച്ചില്ലെങ്കിൽ പരമാവധി ജനസംഖ്യ 2021ലേതായി രേഖപ്പെടുത്തപ്പെടും. ഒറ്റക്കുട്ടി എന്ന നയത്തിൽ നിന്ന് 2016ലാണ് 2 കുട്ടികൾ വരെ ആകാം എന്ന മാറ്റം വരുത്തിയത്.

English Summary: China population rate