ലണ്ടൻ ∙ ഔദ്യോഗിക വസതിയിൽ വിരുന്നു നടത്തി ലോക്‌ഡൗൺ നിയമം ലംഘിച്ചു വിവാദത്തിൽപ്പെട്ടിരിക്കുന്ന ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ പക്ഷേ, രാജിവയ്ക്കാൻ ഒരുക്കമല്ല. രാജിവയ്ക്കില്ലേയെന്നു പ്രതിപക്ഷമായ ലേബർ പാർട്ടിയുടെ നേതാവ് കെയ്ർ സ്റ്റാമർ പാർലമെന്റിൽ ചോദിച്ചപ്പോഴാണ് ഒഴിയുന്ന പ്രശ്നമില്ലെന്നു ജോൺസൻ മറുപടി നൽകിയത്. സ്ഥാനമൊഴിയാൻ കൺസർവേറ്റീവ് പാ‍ർട്ടിയിലെ സഹപ്രവർത്തകരുടെ വരെ സമ്മർദമുണ്ട്. ഇതിനിടെ, എംപിയായ ക്രിസ്റ്റ്യൻ വേയ്ക്ഫോർഡ് മറുകണ്ടം ചാടി ലേബർ പാർട്ടിയിൽ ചേർന്നതും ജോ‍ൺസനു ക്ഷീണമായി. 

പാർലമെന്റിലെ 360 കൺസർവേറ്റീവ് (ടോറി) അംഗങ്ങളിൽ 54 പേർ അവിശ്വാസക്കത്തു നൽകിയാലേ ജോൺസനെ നീക്കാനുള്ള നടപടികൾ ആരംഭിക്കാനാകൂ. 20 പേർ ഇതിനോടകം കത്തു കൊടുത്തു കഴിഞ്ഞെന്നു ബിബിസി റിപ്പോർട്ട് ചെയ്തു.

English Summary: Boris Johnson not to quit as britain prime minister