ഇസ്‌ലാമാബാദ് ∙ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്, മൂത്ത സഹോദരനും മുൻപ്രധാനമന്ത്രിയുമായ നവാസ് ഷരീഫിനെ ലണ്ടനിൽ സന്ദർശിച്ചു. ഷഹബാസിനൊപ്പം മന്ത്രിമാരടക്കം പാർട്ടിയുടെ മുതിർന്ന നേതാക്കളുമുണ്ടായിരുന്നു.... Shehbaz Sharif | Nawaz Sharif | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇസ്‌ലാമാബാദ് ∙ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്, മൂത്ത സഹോദരനും മുൻപ്രധാനമന്ത്രിയുമായ നവാസ് ഷരീഫിനെ ലണ്ടനിൽ സന്ദർശിച്ചു. ഷഹബാസിനൊപ്പം മന്ത്രിമാരടക്കം പാർട്ടിയുടെ മുതിർന്ന നേതാക്കളുമുണ്ടായിരുന്നു. 

സാമ്പത്തിക പ്രതിസന്ധി ഉൾപ്പെടെ രാജ്യം നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ പുതിയ സർക്കാർ സ്വീകരിച്ച നടപടികൾ ചർച്ച ചെയ്തു. പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഇടക്കാല തിരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് വൻപ്രക്ഷോഭത്തിന് ഒരുങ്ങുന്ന സാഹചര്യത്തിലാണു സന്ദർശനം. പാക്കിസ്ഥാൻ മുസ്‌ലിം ലീഗ് നവാസിന്റെ (പിഎംഎൽഎൻ) 10 അംഗ സംഘമാണു ഷഹബാസിനൊപ്പം ലണ്ടനിലുള്ളത്. 

ADVERTISEMENT

ഇമ്രാൻ ഖാനെ പുറത്താക്കി ഏപ്രിൽ 11 നാണ് ഷഹബാസ് അധികാരമേറ്റത്. അടുത്ത വർഷം ഓഗസ്റ്റ് വരെയാണു കാലാവധി. സുപ്രീം കോടതി വിധിയെ തുടർന്ന 2017 ലാണു നവാസ് ഷരീഫിന് പ്രധാനമന്ത്രി സ്ഥാനം നഷ്ടമായത്. വിവിധ അഴിമതിക്കേസുകളിൽ ശിക്ഷിക്കപ്പെട്ടു ജയിലിൽ കഴിയവേ, ലഹോർ ഹൈക്കോടതിയുടെ അനുമതിയോടെ ലണ്ടനിൽ ചികിത്സയ്ക്കായി രാജ്യം വിടുകയായിരുന്നു. പിന്നീടു പാക്കിസ്ഥാനിലേക്കു മടങ്ങിയിട്ടില്ല. 

English Summary : Pakistan Prime Minister Shehbaz Sharif Meets Nawaz Sharif In London