കീവ് ∙ യുക്രെയ്നിലെ സൈനിക നടപടി നാലാം മാസത്തിലേക്കു കടന്നതോടെ റഷ്യ കിഴക്കൻ യുക്രെയ്ൻ നിയന്ത്രണത്തിലാക്കാൻ തീവ്ര പോരാട്ടം തുടങ്ങി. ഡോൺബാസ് മേഖലയിലെ ഇരട്ട നഗരങ്ങളായ സീവിയറൊഡോണെറ്റ്സ്കിലും ലൈസിഷാൻസ്കിലും കനത്ത ആക്രമണം തുടരുന്നു. | Russia | Ukraine | Ukraine crisis | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കീവ് ∙ യുക്രെയ്നിലെ സൈനിക നടപടി നാലാം മാസത്തിലേക്കു കടന്നതോടെ റഷ്യ കിഴക്കൻ യുക്രെയ്ൻ നിയന്ത്രണത്തിലാക്കാൻ തീവ്ര പോരാട്ടം തുടങ്ങി. ഡോൺബാസ് മേഖലയിലെ ഇരട്ട നഗരങ്ങളായ സീവിയറൊഡോണെറ്റ്സ്കിലും ലൈസിഷാൻസ്കിലും കനത്ത ആക്രമണം തുടരുന്നു. ഈ നഗരങ്ങളെ ഒറ്റപ്പെടുത്തി യുക്രെയ്ൻ പോരാളികളെ വളയാനാണ് ശ്രമം. ഈ നഗരങ്ങൾ പിടിക്കാനായാൽ ലുഹാൻസ്ക് മേഖലയുടെ പൂർണ നിയന്ത്രണം റഷ്യയ്ക്കാവും.

ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടതായി യുക്രെയ്ൻ സേന അറിയിച്ചു. നഗരത്തിന്റെ പല ഭാഗങ്ങളും വിജനമാണ്. ആക്രമണത്തിന്റെ ഇടവേളകളിൽ അഭയാർഥി പ്രവാഹം തുടരുന്നു. പാശ്ചാത്യരാജ്യങ്ങളുടെ സാമ്പത്തിക ഉപരോധത്തിൽ ഇളവു വരുത്താതെ പോരാട്ട മേഖലയിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാൻ പോലും വെടിനിർത്തൽ സാധ്യമല്ലെന്ന് റഷ്യ അറിയിച്ചു. 

ADVERTISEMENT

യുക്രെയ്നിലെ അധിനിവേശ പ്രദേശങ്ങളിലെ ജനങ്ങൾക്ക് റഷ്യൻ പൗരത്വം നൽകുന്നതിനുള്ള നടപടികൾ വേഗത്തിലാക്കി. ഡോണെറ്റ്സ്ക്, ലുഹാൻസ്ക് മേഖലകളിൽ റഷ്യൻ അനുകൂലികളായ വിമതർ നിയന്ത്രിക്കുന്ന പ്രദേശങ്ങളിലുള്ളവർക്കും റഷ്യൻ പൗരത്വവും പാസ്പോർട്ടും നൽകുന്നുണ്ട്. 

ഭക്ഷ്യവസ്തുക്കൾ കയറ്റുമതി ചെയ്യാനാവാത്തതു മൂലമുണ്ടായ പ്രതിസന്ധിക്കു പരിഹാരമായി യുക്രെയ്നിൽ നിന്നു ഭക്ഷ്യവസ്തുക്കളുമായി പോകുന്ന കപ്പലുകൾക്ക് വഴിതുറക്കാൻ തയാറാണെന്ന് റഷ്യ അറിയിച്ചു. കുഴിബോംബുകൾ നീക്കം ചെയ്തശേഷം മരിയുപോൾ തുറമുഖം പ്രവർത്തനം പുനരാരംഭിച്ചതായും അറിയിച്ചു. 

ADVERTISEMENT

യുക്രെയ്ൻ അധിനിവേശത്തെ പിന്തുണച്ച റഷ്യൻ ഓർത്തഡോക്സ് സഭ ലോകമെങ്ങുമുള്ള ഓർത്തഡോക്സ് വിശ്വാസികളെ വേദനിപ്പിച്ചതായി ഓർത്തഡോക്സ് സഭാ മേലധ്യക്ഷൻ ബർത്തലോമിയോ പാത്രിയർക്കീസ് ആതൻസിൽ പറഞ്ഞു. 

English Summary: Russia launches new assault on eastern Ukraine towns