അബുജ ∙ നൈജീരിയയുടെ തെക്കുപടിഞ്ഞാറൻ മേഖലയിൽ ഓൻഡോ സംസ്ഥാനത്തു സെന്റ് ഫ്രാൻസിസ് കത്തോലിക്കാ പള്ളിയിൽ ആരാധനയ്ക്കിടെയുണ്ടായ വെടിവയ്പിൽ കുട്ടികൾ അടക്കം 50ലേറെ പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഒട്ടേറെപ്പേർക്കു പരുക്കേറ്റു. മരണസംഖ്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ഞായറാഴ്ച പള്ളിയിൽ വിശ്വാസികൾ ഒത്തുകൂടിയ സമയമാണ് ആക്രമണം നടന്നത്. സ്ഫോടനവും ഉണ്ടായി. വൈദികൻ ഉൾപ്പെടെ മറ്റു ചിലരെയും തട്ടിക്കൊണ്ടുപോയി. ആക്രമണത്തിനു പിന്നിൽ ആരെന്നു വ്യക്തമായിട്ടില്ല.

സായുധ സംഘങ്ങൾ തമ്മിലുള്ള സംഘർഷവും മോചനദ്രവ്യം ആവശ്യപ്പെട്ടുള്ള തട്ടിക്കൊണ്ടുപോകലുകളും നൈജീരിയയിൽ പതിവാണെങ്കിലും ഓൻഡോ പൊതുവേ ശാന്തമായ മേഖലയായിരുന്നു. 

ഒരാഴ്ച മുൻപ് നൈജീരിയയിലെ മെതഡിസ്റ്റ് ചർച്ചിന്റെ മേധാവിയെ അക്രമിസംഘം തട്ടിക്കൊണ്ടുപോയിരുന്നു. 2.3 ലക്ഷം ഡോളർ നൽകിയാണ് അദ്ദേഹത്തെ മോചിപ്പിച്ചത്.

Content Highlights: Nigeria church Attack