ഇസ്‌ലാമാബാദ് ∙ കടക്കെണിയിൽ നട്ടംതിരിയുന്നതിനാൽ, ജനങ്ങളോടു ചായകുടി കുറയ്ക്കാൻ പാക്കിസ്ഥാൻ സർക്കാർ അഭ്യർഥിച്ചു. ലോകത്ത് ഏറ്റവും കൂടുതൽ തേയില ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് പാക്കിസ്ഥാൻ. സർക്കാരിന്റെ സാമ്പത്തികഭാരം കുറയ്ക്കാനാണ് ജനങ്ങൾ ദിവസം ഒന്നോ രണ്ടോ കപ്പ് ചായ വീതം കുറയ്ക്കാൻ ആസൂത്രണ–വികസന മന്ത്രി അഹ്സൻ ഇക്ബാൽ അഭ്യർഥിച്ചത്.

കഴിഞ്ഞ മാസം 19 ന് ആഡംബര വസ്തുക്കൾ അടക്കമുള്ളവയുടെ ഇറക്കുമതി പാക്കിസ്ഥാൻ നിരോധിച്ചിരുന്നു. ചായകുടി നിർത്തിയാൽ പരിഹരിക്കാവുന്നതല്ല രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി എന്നു ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളിൽ മന്ത്രിക്കെതിരെ പരിഹാസം നിറഞ്ഞു.

English Summary: Pak Minister Asks Citizens To Drink Less Tea