വാഷിങ്ടൻ ∙ അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശ നിരക്ക് 0.75 ഉയർത്തി. വിലക്കയറ്റം നേരിടാൻ പ്രഖ്യാപിച്ച പുതിയ അടിസ്ഥാന പലിശ നിരക്ക് കഴിഞ്ഞ 30 വർഷത്തിനിടിയിലെ ഏറ്റവും ഉയർന്നതാണ്.സാധാരണ .50 ശതമാനം വരെയാണ് ഉയർത്താറുള്ളത്.വിപണിയിലെ പണലഭ്യത കുറയ്ക്കാനുള്ള നീക്കം വഴി വായ്പ,ക്രെഡിറ്റ് കാർഡ് ഭാരമെല്ലാം കൂടും. ലോകമെമ്പാടുമുള്ള ഓഹരി വിപണികൾ കാത്തിരിക്കുന്നതാണ് ഫെഡറൽ റിസർവ് പ്രഖ്യാപനം.

English Summary: US central bank interest rate hike