വെസ്റ്റേവിയ ഹിൽസ് (യുഎസ്) ∙ അലബാമയിലെ ബിർമിങ്ങാമിനു സമീപമുള്ള വെസ്റ്റേവിയ ഹിൽസിലെ സെന്റ് സ്റ്റീഫൻസ് എപ്പിസ്കോപ്പൽ ചർച്ചിൽ അക്രമി നടത്തിയ വെടിവയ്പിൽ 2 പേർ മരിച്ചു. ഒരാൾക്കു പരുക്കേറ്റു. അക്രമിയെ പൊലീസ് പിടികൂടി. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. രോഗസൗഖ്യത്തിനായി എല്ലാ വിഭാഗങ്ങളിലുമുള്ള ആളുകൾ പ്രാർഥിക്കാൻ എത്തുന്ന പള്ളിയാണിത്. 

English Summary: Shooting in Alabama church