വാഷിങ്ടൻ ∙ ബിറ്റ്കോയിൻ ഉൾപ്പെടെയുള്ള ക്രിപ്റ്റോകറൻസികളുടെ വിലത്തകർച്ച തുടരുന്നു. 24 മണിക്കൂറിനിടെ 9% ഇടിവു രേഖപ്പെടുത്തിയ ബിറ്റ്കോയിന്റെ പുതിയ വില 18,993 ഡോളറാണ്. ഒരാഴ്ചയ്ക്കിടെ മാത്രം മൂന്നിലൊന്ന് ഇടിവാണ് നേരിട്ടത്. 

കഴിഞ്ഞ നവംബറിൽ 69,000 ‍ഡോളറായിരുന്ന ബിറ്റ്കോയിന്റെ വില. 2020 ഡിസംബറിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയാണ് ഇപ്പോഴുള്ളത്. രണ്ടാമത് ഏറ്റവും പ്രചാരമുള്ള ക്രിപ്റ്റോകറൻസിയായ എഥെറിയവും തകർച്ചയിലാണ്. 

Content Highlight: Bitcoin