കൊളംബോ ∙ ഇന്ധനക്ഷാമം രൂക്ഷമായ ശ്രീലങ്കയിൽ തിങ്കളാഴ്ച മുതൽ സർക്കാർ ഓഫിസുകൾ അടച്ചിടും. പൊതുഗതാഗത സംവിധാനമില്ലാത്ത സാഹചര്യത്തിൽ ആരോഗ്യമേഖലയുൾപ്പെടെ അവശ്യസേവന വിഭാഗങ്ങളിൽ മാത്രം ജോലി ചെയ്യുന്നവർ ഓഫിസിൽ എത്തിയാൽ മതിയെന്നാണറിയിപ്പ്. സ്കൂളുകളിൽ പഠനം പൂർണമായും ഓൺലൈനിലേയ്ക്ക് മാറ്റാനും നിർദേശിച്ചു.

സ്കൂൾ ബസുകൾ പലതും ഓടാൻ കഴിയാത്ത സാഹചര്യമാണ്. പകൽ വൈദ്യുതിയുമില്ല. സർക്കാർ അടുത്തിടെ കമ്പനികൾക്ക് 2.5% സാമൂഹിക സേവന നികുതി ഏർപ്പെടുത്തിയിരുന്നു. വെള്ളിയാഴ്ച അവധിയും പ്രഖ്യാപിച്ചിരുന്നു.

English Summary: Only online classes in Sri Lanka