ലണ്ടൻ ∙ ഉപതിരഞ്ഞെടുപ്പ് നടന്ന 2 പാർലമെന്റ് സീറ്റിലും കൺസർവേറ്റീവ് പാർട്ടി പരാജയപ്പെട്ടതോ‌ടെ ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ഭാവി അനിശ്ചിതത്വത്തിലായി. 2019 ൽ പാർട്ടി ജയിച്ച സീറ്റുകളാണിവ. തോൽവിയെ തുടർന്ന് പാർട്ടി അധ്യക്ഷൻ ഒലിവർ ഡൗൺന്റൻ രാജിവച്ചു. 

ഡൗൺന്റന്റെ രാജിക്കത്തിൽ ജോൺസനാണ് പരാജയത്തിന്റെ ഉത്തരവാദിത്തമെന്ന സൂചനയുണ്ട്. രണ്ടിടത്തും ലിബറൽ ഡെമോക്രാറ്റുകൾക്കാണ് ജയം. 

പാർലമെന്റിൽ അശ്ലീല വിഡിയോ കണ്ടതിനെ തുടർന്നും കൗമാരക്കാരനെ പീഡിപ്പിച്ചെന്ന പേരിലും കൺസർവേറ്റീവ് എംപിമാർ രാജിവച്ചതോടെയാണ് ടിവർട്ടൻ, ഹോണിട്ടൻ സീറ്റുകളിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.   വോട്ടർമാരുടെ വികാരം മാനിക്കുന്നുവെന്നും രാജിയെക്കുറിച്ചു ചിന്തിക്കുന്നില്ലെന്നും കോമൺവെൽത്ത് രാജ്യങ്ങളുടെ സമ്മേളനത്തിനായി റുവാണ്ടയിലുള്ള ജോൺസൻ പ്രതികരിച്ചു.

English Summary: Boris Johnson's party loses