ബെയ്ജിങ് ∙ കമ്യൂണിസ്റ്റ് പാർട്ടിയെയോ സോഷ്യലിസ്റ്റ് സംവിധാനത്തെയോ മോശമായി ചിത്രീകരിക്കുന്ന ഉള്ളടക്കം ഉൾപ്പെടെ 31 കാര്യങ്ങൾ നിരോധിച്ചുകൊണ്ട് ചൈനയിൽ ലൈവ് സ്ട്രീമിങ് പ്ലാറ്റ്ഫോമുകൾക്കു നിയന്ത്രണം ഏർപ്പെടുത്തി. വിവിധ വിഷയങ്ങളിൽ വിദഗ്ധരുടെ ലൈവ് സ്ട്രീമിങ് വിഡിയോകൾ വർധിച്ചു വരുന്നതിനിടെയാണു ദേശീയ റേ‍ഡിയോ, ടെലിവിഷൻ ഭരണവിഭാഗം മാർഗരേഖ പ്രസിദ്ധീകരിച്ചത്. ചർച്ചയിൽ പങ്കെടുക്കുന്നവർക്ക് അതിനനുസരിച്ചുള്ള യോഗ്യത വേണമെന്നു നിർദേശിച്ചിട്ടുണ്ട്.

സെൻസിറ്റീവ് ആയ വിഷയങ്ങൾ ഊതിപ്പെരുപ്പിച്ചു ജനശ്രദ്ധ ആകർഷിക്കുന്നതു നിരോധിച്ചിട്ടുണ്ട്. ധാർമികമൂല്യങ്ങളില്ലാത്തവരെ ലൈവ് പ്ലാറ്റ്ഫോമിൽ കൊണ്ടുവന്നു വിദഗ്ധാഭിപ്രായം തേടരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

English Summary: Live Streaming in China Now Requires Qualifications for Some Topics