ഓസ്‌ലോ ∙ നോർവേയുടെ തലസ്ഥാന നഗരമായ ഓസ്‌ലോയിൽ എൽജിബിടിക്യു സമൂഹത്തിന്റെ പരേഡിനു മണിക്കൂറുകൾക്കു മുൻപുണ്ടായ വെടിവയ്പുകളിൽ 2 പേർ കൊല്ലപ്പെട്ടു. 21 പേർക്കു പരുക്കേറ്റു. നഗരത്തിലെ നഗരത്തിലെ പ്രശസ്തമായ ലണ്ടൻ പബ് അടക്കം 3 സ്ഥലങ്ങളിലാണു ശനിയാഴ്ച പുലർച്ചെ ഒന്നിനുശേഷം വെടിവയ്പുണ്ടായത്. ഇറാൻ വംശജനായ നോർവീജിയൻ പൗരനെ (42) പൊലീസ് അറസ്റ്റ് ചെയ്തു. തോക്കുമായെത്തിയ ഇയാൾ തലങ്ങും വിലങ്ങും  വെടിയുതിർക്കുകയായിരുന്നു. കാരണം വ്യക്തമല്ല. 

English Summary: Shooting in Oslo Norway