ലുവാണ്ട ∙ അംഗോളയുടെ മുൻ പ്രസിഡന്റ് ജോസ് എഡ്വേഡോ ദൊസാന്റോ (79) സ്പെയിനിലെ ബാർസിലോനയിൽ അന്തരിച്ചു. അവിടെ ടെക്നോൻ ക്ലിനിക്കിൽ ചികിത്സയിലായിരുന്നു. 1979ൽ രാജ്യത്തിന്റെ പ്രഥമ നേതാവ് അഗസ്റ്റീനോ നെറ്റോയുടെ മരണത്തെ തുടർന്ന് അധികാരമേറ്റ ദൊസാന്റോ 2017 വരെ പ്രസിഡന്റായിരുന്നു. യുഎസ് പിന്തുണയുണ്ടായിരുന്ന യൂണിറ്റ വിമതരുടെ 3 വർഷം നീണ്ട കലാപത്തെ 2002ൽ അതിജീവിച്ചു.

English Summary: Angola's former president Jose Eduardo dos Santos passes away