1926 ഏപ്രിൽ 21: എലിസബത്ത് അലക്സാൻഡ്ര മേരി രാജകുമാരിയായി ലണ്ടനിൽ ജനനം. ജോർജ് ആറാമൻ രാജകുമാരന്റെയും എലിസബത്ത് രാജകുമാരിയുടെയും ആദ്യ മകൾ. 1936 ഡിസംബർ 10: പിതാവ് ജോർജ് ആറാമൻ രാജാവായതോടെ പത്താം വയസ്സിൽ എലിസബത്ത് കിരീടാവകാശിയായി. | Queen Elizabeth II | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1926 ഏപ്രിൽ 21: എലിസബത്ത് അലക്സാൻഡ്ര മേരി രാജകുമാരിയായി ലണ്ടനിൽ ജനനം. ജോർജ് ആറാമൻ രാജകുമാരന്റെയും എലിസബത്ത് രാജകുമാരിയുടെയും ആദ്യ മകൾ.

1936 ഡിസംബർ 10: പിതാവ് ജോർജ് ആറാമൻ രാജാവായതോടെ പത്താം വയസ്സിൽ എലിസബത്ത് കിരീടാവകാശിയായി.

ADVERTISEMENT

1940 ഒക്ടോബർ 13: ബിബിസി ചിൽഡ്രൻസ് അവറിലൂടെ ആദ്യ പൊതുപ്രസംഗം.

1945 ഫെബ്രുവരി: രണ്ടാം ലോക യുദ്ധത്തിൽ പോരാടിയ ഓക്സിലറി ടെറിട്ടോറിയൽ സർവീസിൽ ഉപസേനാനിയായി നിയമിതയായി.

1947 നവംബർ 20: ഗ്രീക്ക്–ഡാനിഷ് രാജകുടുംബത്തിലെ ഫിലിപ്പ് മൗണ്ട്ബാറ്റനുമായി വിവാഹം

1948 നവംബർ 14: എലിസബത്തിനു ശേഷം കിരീടാവകാശിയായി ചാൾസ് രാജകുമാരൻ ജനിച്ചു.

ADVERTISEMENT

1950 ഓഗസ്റ്റ് 15: മകൾ ആൻ രാജകുമാരി ജനിച്ചു.

1952 ഫെബ്രുവരി 6: ജോർജ് ആറാമൻ രാജാവിന്റെ മരണത്തെത്തുടർന്ന് എലിസബത്ത് രാജ്ഞിയായി.

1960 ഫെബ്രുവരി 19: രണ്ടാമത്തെ മകൻ ആൻഡ്രൂ രാജകുമാരൻ ജനിച്ചു.

1964 മാർച്ച് 10: മൂന്നാമത്തെ മകൻ എഡ്വേഡ് രാജകുമാരൻ ജനിച്ചു.

ADVERTISEMENT

2015 സെപ്റ്റംബർ 9: കൂടുതൽ കാലം ബ്രിട്ടന്റെ രാജ്ഞിയായിരുന്ന വിക്ടോറിയയുടെ റെക്കോർഡ് മറികടന്നു.

2021 ഏപ്രിൽ 9: ഭർത്താവ് ഫിലിപ്പ് രാജകുമാരൻ 99–ാം വയസ്സിൽ അന്തരിച്ചു.

2022 ഫെബ്രുവരി 6: ബ്രിട്ടിഷ് രാജസിംഹാസനത്തിൽ 70 വർഷം 

പൂർത്തിയാക്കി.

2022 സെപ്റ്റംബർ 8: സ്കോട്‌ലൻഡിലെ ബാൽമോറൽ കൊട്ടാരത്തിൽ അന്തരിച്ചു.

2022 സെപ്റ്റംബർ 19: സംസ്കാരം.

Content Highlight: Queen Elizabeth II