സോൾ ∙ ഉത്തരകൊറിയയുടെ ഏകാധിപതി കിം ജോങ് ഉൻ നടത്തുന്ന ‘തീക്കളി’കൾക്ക് കൂട്ടായി മകൾ വീണ്ടും പൊതുവേദിയിലെത്തിയതോടെ കിമ്മിന്റെ പിൻഗാമിയാകുമോ പെൺകുട്ടി എന്ന ചർച്ച മാധ്യമങ്ങളിൽ സജീവമായി. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്റെ വിക്ഷേപണവുമായി ബന്ധപ്പെട്ടാണ് രണ്ടാമത്തെ മകൾ ജുഎയുമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സോൾ ∙ ഉത്തരകൊറിയയുടെ ഏകാധിപതി കിം ജോങ് ഉൻ നടത്തുന്ന ‘തീക്കളി’കൾക്ക് കൂട്ടായി മകൾ വീണ്ടും പൊതുവേദിയിലെത്തിയതോടെ കിമ്മിന്റെ പിൻഗാമിയാകുമോ പെൺകുട്ടി എന്ന ചർച്ച മാധ്യമങ്ങളിൽ സജീവമായി. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്റെ വിക്ഷേപണവുമായി ബന്ധപ്പെട്ടാണ് രണ്ടാമത്തെ മകൾ ജുഎയുമായി കിം ആദ്യം പൊതുവേദിയിലെത്തിയത്. കഴിഞ്ഞ ദിവസം മിസൈൽ ശാസ്ത്രജ്ഞരുമായി കിം നടത്തിയ ചർച്ചകൾക്കൊപ്പവും പത്തുവയസ്സുകാരി മകളുണ്ടായിരുന്നു.

പട്ടാളക്കാർക്ക് ഹസ്തദാനം നൽകുന്നതും ഗ്രൂപ്പ് ഫോട്ടോയിൽ പിതാവിനൊപ്പം പോസ് ചെയ്യുന്നതുമായ ചിത്രങ്ങൾ ഉത്തരകൊറിയയുടെ ഔദ്യോഗിക വാർത്ത ഏജൻസി തന്നെയാണു പുറത്തുവിട്ടത്. ആദ്യം പുറത്തുവിട്ട ചിത്രങ്ങളിൽ കിമ്മിന്റെ പ്രിയ പുത്രി എന്ന് അടിക്കുറിപ്പുണ്ടായിരുന്നു. പിന്നീടുള്ള ചിത്രങ്ങളിൽ ‘ പൊന്നോമന പുത്രി’ എന്ന വിശേഷണം കൂടി മകൾക്കു ലഭിച്ചത് അഭ്യൂഹങ്ങൾക്കിടയാക്കി. 

ADVERTISEMENT

രാജ്യാന്തര മിസൈൽ വിക്ഷേപണം പോലൊരു തന്ത്രപ്രധാനമായ ചടങ്ങിൽ  മകളെ ഇറക്കി തന്റെ പിൻഗാമിയാക്കി അനൗദ്യോഗികമായി പ്രഖ്യാപിക്കുകയാണു കിം ചെയ്തതെന്നാണ് നിരീക്ഷകരുടെ വാദം. ഈ ചടങ്ങുകളിലെല്ലാം ഭാര്യയും എത്തിയെങ്കിലും അവർ ചിത്രങ്ങളിലില്ല. 2009 ലാണു കിം, ഗായിക റി സോൾ ജൂവിനെ വിവാഹം ചെയ്തത്. 2 പെൺകുട്ടികളും ഒരു ആൺകുട്ടിയുമാണിവർക്ക്.

English Summary: Kim Jong Un daughter Kim Ju Ae appears again fueling speculation over North Korea succession