ബെയ്ജിങ്∙ ചൈനയുടെ സാമ്പത്തിക കുതിപ്പിനു നായകത്വം വഹിച്ച മുൻ പ്രസിഡന്റ് ജിയാങ് സെമിൻ (96) അന്തരിച്ചു. 1993 മുതൽ 2003 വരെ പ്രസിഡന്റ് ആയിരുന്ന സെമിന്റെ അന്ത്യം ഷാങ്ഹായിയിലെ വസതിയിലായിരുന്നു. രക്താർബുദവും ആന്തരികാവയവയങ്ങളുടെ തകരാറുമാണു മരണകാരണമെന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെയ്ജിങ്∙ ചൈനയുടെ സാമ്പത്തിക കുതിപ്പിനു നായകത്വം വഹിച്ച മുൻ പ്രസിഡന്റ് ജിയാങ് സെമിൻ (96) അന്തരിച്ചു. 1993 മുതൽ 2003 വരെ പ്രസിഡന്റ് ആയിരുന്ന സെമിന്റെ അന്ത്യം ഷാങ്ഹായിയിലെ വസതിയിലായിരുന്നു. രക്താർബുദവും ആന്തരികാവയവയങ്ങളുടെ തകരാറുമാണു മരണകാരണമെന്ന് ഔദ്യോഗിക വാർത്താ ഏജൻസി സിൻഹുവ അറിയിച്ചു. ജിയാങ് സെമിന്റെ ഭരണകാലത്താണ് ജപ്പാനെയും ജർമനിയെയും പിന്തള്ളി ചൈന ലോകത്തെ രണ്ടാമത്തെ വലിയ സാമ്പത്തികശക്തിയായി മാറിയത്.

1997ൽ ഹോങ്കോങ് ചൈനയുടെ അധീനതയിൽ കൊണ്ടുവന്നതും ലോക വ്യാപാര സംഘടനയിൽ 2001ൽ അംഗത്വം നേടിയതും സെമിന്റെ നേട്ടമായി എണ്ണുന്നു. ജനാധിപത്യത്തിനു വേണ്ടി 1989ൽ നടന്ന പ്രക്ഷോഭത്തെ ടിയാനൻമെൻ ചത്വരത്തിലെ കൂട്ടക്കൊലയിലൂടെ അടിച്ചമർത്തിയതിനു പിന്നാലെയാണ് ജിയാങ് സെമിൻ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറി ആയത്. 13 വർഷം (1989 മുതൽ 2002) പാർട്ടി ജനറൽ സെക്രട്ടറി ആയിരുന്നു. 1989 മുതൽ 2004 വരെ സർവ സൈന്യാധിപനും ആയിരുന്നു.

ADVERTISEMENT

English Summary: Former Chinese President Jiang Zemin dies