രണ്ടുമാസത്തിലേറെയായി തുടരുന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിനിടെ, ഇറാനിൽ മതകാര്യ പൊലീസ് സംവിധാനം നിർത്തലാക്കി. നീതിന്യായ സംവിധാനത്തിൽ പ്രസക്തിയില്ലെന്നു ബോധ്യപ്പെട്ടതിനെ തുടർന്നാണു മതപൊലീസിനെ

രണ്ടുമാസത്തിലേറെയായി തുടരുന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിനിടെ, ഇറാനിൽ മതകാര്യ പൊലീസ് സംവിധാനം നിർത്തലാക്കി. നീതിന്യായ സംവിധാനത്തിൽ പ്രസക്തിയില്ലെന്നു ബോധ്യപ്പെട്ടതിനെ തുടർന്നാണു മതപൊലീസിനെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടെഹ്റാൻ ∙ രണ്ടുമാസത്തിലേറെയായി തുടരുന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിനിടെ, ഇറാനിൽ മതകാര്യ പൊലീസ് സംവിധാനം നിർത്തലാക്കി. നീതിന്യായ സംവിധാനത്തിൽ പ്രസക്തിയില്ലെന്നു ബോധ്യപ്പെട്ടതിനെ തുടർന്നാണു മതപൊലീസിനെ പിൻവലിച്ചതെന്ന് അറ്റോർണി ജനറൽ മുഹമ്മദ് ജാഫർ മുൻതസിരി പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇക്കാര്യം ആഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചിട്ടില്ല. മതപൊലീസിന്റെ പ്രത്യേക പട്രോളിങ് ഉൾപ്പെടെ അവസാനിപ്പിക്കുമെങ്കിലും നിയമത്തിന്റെ ഭാഗമായ ഹിജാബ് വ്യവസ്ഥകൾ നിലനിൽക്കുമെന്നും മുൻതസിരി വ്യക്തമാക്കി.

പ്രക്ഷോഭം ശക്തിപ്പെടുത്താനാണു സമരക്കാരുടെ തീരുമാനം. ബുധനാഴ്ച പ്രസിഡന്റ് ഇബ്രാഹിം റെയ്സി ടെഹ്റാൻ സർവകലാശാല സന്ദർശിക്കുന്നതിനു മുന്നോടിയായി ഇന്നു മുതൽ മൂന്നു ദിവസം സമരം ശക്തമാക്കാനാണ് ആഹ്വാനം. ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് മതപൊലീസ് കസ്റ്റഡിയിലെടുത്ത കു‍ർദ് യുവതി മഹ്സ അമിനി (22) സെപ്റ്റംബർ 16ന് ആശുപത്രിയിൽ മരിച്ചതിനു പിന്നാലെയാണ് ഇറാനിൽ പ്രക്ഷോഭം പടർന്നത്. 250ലേറെ പേർ കൊല്ലപ്പെടുകയും 600ലേറെ പേർ അറസ്റ്റിലാവുകയും ചെയ്തു. 2006ൽ മഹ്മൂദ് അഹ്മദി നിജാദ് പ്രസിഡന്റായിരിക്കെയാണു മതപൊലീസ് നിലവിൽ വന്നത്.

ADVERTISEMENT

English Summary: Iran abolishes 'morality police'