2005 മുതൽ 2013 വരെയുള്ള രാത്രികളിൽ വത്തിക്കാനിൽ ഏറ്റവും അവസാനം അണഞ്ഞിരുന്നത് മാർപ്പാപ്പയുടെ വായനാമുറിയിലെ വൈദ്യുത വിളക്കാണ്. കത്തോലിക്കാ സഭയുടെ അവസാന വാക്കായിരിക്കുമ്പോഴും, വിജ്ഞാനത്തിന്റെ നാനാവഴികളിലൂടെ സഞ്ചരിക്കുക ബനഡിക്ട് മാർപാപ്പയുടെ ശീലമായിരുന്നു.

2005 മുതൽ 2013 വരെയുള്ള രാത്രികളിൽ വത്തിക്കാനിൽ ഏറ്റവും അവസാനം അണഞ്ഞിരുന്നത് മാർപ്പാപ്പയുടെ വായനാമുറിയിലെ വൈദ്യുത വിളക്കാണ്. കത്തോലിക്കാ സഭയുടെ അവസാന വാക്കായിരിക്കുമ്പോഴും, വിജ്ഞാനത്തിന്റെ നാനാവഴികളിലൂടെ സഞ്ചരിക്കുക ബനഡിക്ട് മാർപാപ്പയുടെ ശീലമായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2005 മുതൽ 2013 വരെയുള്ള രാത്രികളിൽ വത്തിക്കാനിൽ ഏറ്റവും അവസാനം അണഞ്ഞിരുന്നത് മാർപ്പാപ്പയുടെ വായനാമുറിയിലെ വൈദ്യുത വിളക്കാണ്. കത്തോലിക്കാ സഭയുടെ അവസാന വാക്കായിരിക്കുമ്പോഴും, വിജ്ഞാനത്തിന്റെ നാനാവഴികളിലൂടെ സഞ്ചരിക്കുക ബനഡിക്ട് മാർപാപ്പയുടെ ശീലമായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2005 മുതൽ 2013 വരെയുള്ള രാത്രികളിൽ വത്തിക്കാനിൽ ഏറ്റവും അവസാനം അണഞ്ഞിരുന്നത് മാർപ്പാപ്പയുടെ വായനാമുറിയിലെ വൈദ്യുത വിളക്കാണ്. കത്തോലിക്കാ സഭയുടെ അവസാന വാക്കായിരിക്കുമ്പോഴും, വിജ്ഞാനത്തിന്റെ നാനാവഴികളിലൂടെ സഞ്ചരിക്കുക ബനഡിക്ട് മാർപാപ്പയുടെ ശീലമായിരുന്നു. മനുഷ്യ ജീവിതത്തിന്റെ അർഥം, ലോകം എങ്ങനെയുണ്ടായി തുടങ്ങി മനുഷ്യനോളം പഴക്കമുള്ള ചോദ്യങ്ങൾക്ക് പുതിയ കാലത്തിനൊത്ത ഉത്തരങ്ങൾ അദ്ദേഹം തേടി.

ദൈവത്തിലേക്ക് എത്ര വഴികളുണ്ട് എന്ന് മാധ്യമപ്രവർത്തകൻ പീറ്റർ സീവൾഡ്, ബനഡിക്ട് പതിനാറാമൻ മാർപാപ്പയോടു ചോദിച്ചു. താൻ കണ്ടിട്ടുള്ളതിലേക്കും ബുദ്ധിമാനായ മനുഷ്യൻ, ആലോചിക്കാൻ‍ സമയമെടുക്കാതെ മറുപടി നൽകിയെന്നാണ് സീവൾഡ് പിന്നീടു പറഞ്ഞത്. ‘ലോകത്ത് എത്ര മനുഷ്യരുണ്ടോ, അത്രയും വഴികളുണ്ട്’ എന്നായിരുന്നു ആ മറുപടി.

ADVERTISEMENT

തികഞ്ഞ പാരമ്പര്യവാദി എന്നു വിളിക്കപ്പെട്ടുവെങ്കിലും, കത്തോലിക്കാ സഭയുടെ 600 വർഷത്തെ പാരമ്പര്യം തിരുത്തിയ വ്യക്തിയെന്നാവും ചരിത്രം പോപ് ഇമെരിറ്റസ് ബനഡിക്ട് പതിനാറാമന്റെ ജീവിതത്തെ രേഖപ്പെടുത്തുക. 2013ൽ, സ്ഥാനത്യാഗത്തിലൂടെയാണ് ചരിത്രത്തിലേക്കുള്ള ആ വാചകം ബനഡിക്ട് മാർപാപ്പ തന്നെ തയാറാക്കിയത്.

മാർപാപ്പമാരുടെ ചരിത്രമനുസരിച്ച് 6 പേരായിരുന്നു അതുവരെ സ്‌ഥാനത്യാഗികളുടെ പട്ടികയിലുണ്ടായിരുന്നത്. മാർസെലിനസ് (എഡി 304), ലൈബീരിയസ്(366), ബെനഡിക്‌ട് ഒൻപതാമൻ (1045), ഗ്രിഗറി ആറാമൻ (1046), പീറ്റർ സെലസ്‌റ്റീൻ അഞ്ചാമൻ (1294), ഗ്രിഗറി പന്ത്രണ്ടാമൻ (1415) എന്നിവർ.

പട്ടികയിലെ ഏഴാമനാകാൻ ബനഡിക്ട് പതിനാറാമൻ പെട്ടെന്നൊരു ദിവസം തീരുമാനിക്കുകയല്ലായിരുന്നു. 2010ൽ പുറത്തിറങ്ങിയ ‘ലോകത്തിന്റെ പ്രകാശം’ എന്ന പുസ്‌തകത്തിൽ അദ്ദേഹം എഴുതി: തന്റെ പദവിയുടേതായ ചുമതലകൾ നിർവഹിക്കാൻ ശാരീരികവും മാനസികവും ആത്മീയവുമായി ശേഷിയില്ലെന്ന് വ്യക്‌തമായ ബോധ്യമുണ്ടാകുന്ന സാഹചര്യത്തിൽ, രാജിവയ്‌ക്കാൻ മാർപാപ്പയ്‌ക്ക് അവകാശവും ചില സാഹചര്യങ്ങളിൽ ബാധ്യതയുമുണ്ട്.

കത്തോലിക്കാ സഭയുടെ നിയമമനുസരിച്ച്, രാജി വയ്ക്കണമോയെന്നതു മാർപാപ്പയുടെ തീരുമാനമാണ്. അതിനു മറ്റാരുടെയും അംഗീകാരം വേണ്ട. എന്നാൽ, അതിനുള്ള തീരുമാനം ‘സ്വതന്ത്രവും ഉചിതവുമായ’ രീതിയിലായിരിക്കണം. ബനഡിക്ട് പതിനാറാമനു മുൻപ്, സെലസ്‌റ്റീൻ അഞ്ചാമൻ മാത്രമാണ് ‘സ്വതന്ത്രവും ഉചിതവുമായ രീതിയിൽ’ രാജിവച്ചത്. മറ്റുള്ളവർ പ്രത്യേക സാഹചര്യങ്ങളിൽ സ്‌ഥാനമൊഴിയുകയായിരുന്നു.

ADVERTISEMENT

മെക്സിക്കോയിലേക്കും ക്യൂബയിലേക്കും നടത്തിയ സന്ദർശനങ്ങൾക്കുശേഷം തന്റെ ആരോഗ്യസ്ഥിതി മോശമാകുന്നുവെന്ന് ബോധ്യമായപ്പോഴാണ് സ്ഥാനത്യാഗത്തെക്കുറിച്ച് ആലോചിക്കുന്നതിലേക്കു ബനഡിക്ട് പതിനാറാമൻ നീങ്ങിയത്.  നൂറ്റാണ്ടുകൾ‍ക്കുശേഷം സംഭവിക്കുന്ന നടപടിയായതിനാൽ, അതിന്റേതായ സംശയങ്ങൾ സഭയിലുണ്ടായിരുന്നു. ഒരേസമയം രണ്ടു മാർപാപ്പമാർ എന്നതായിരുന്നു ആദ്യ പ്രശ്നം. പുതിയ മാർപാപ്പയോടു വിധേയപ്പെട്ടായിരിക്കും ഇനി തന്റെ ജീവിതമെന്നു സ്ഥാനത്യാഗ പ്രഖ്യാപനത്തിൽത്തന്നെ ബനഡിക്ട് പാപ്പ പറഞ്ഞപ്പോൾ ആ പ്രശ്നത്തിനു പരിഹാരമായി. ആരായിരിക്കും പിൻഗാമി എന്ന് അറിയും മുൻപായിരുന്നു ഈ പ്രസ്താവം.

അപ്പോഴും, പുതിയ പാപ്പയുടെ തീരുമാനങ്ങളെ മുൻ മാർപാപ്പ സ്വാധീനിക്കാനുള്ള സാധ്യതകൾ, ‘ഷാഡോ പോപ്പ്’ എന്ന സ്ഥിതി ചിലർ പ്രതീക്ഷിച്ചു. എന്നാൽ, ഫ്രാൻസിസ് മാർപാപ്പയുടെ നടപടികളിൽ ഇടപെടുന്നു എന്ന തോന്നലിന്റെ ലാഞ്ചന പോലും ഉണ്ടാവരുതെന്നു ബനഡിക്ട് പാപ്പയ്ക്കു നിർബന്ധമുണ്ടായിരുന്നു. തന്റെ ജീവചരിത്രകാരന്റെ ചില ചോദ്യങ്ങൾക്കു മറുപടി നൽകാത്തതിന്റെ കാരണം അതാണെന്നു ബനഡിക്ട് പാപ്പ വ്യക്തമാക്കുകയും ചെയ്തു.

ബനഡിക്ട് പാപ്പയും ഫ്രാൻസിസ് പാപ്പയും തമ്മിലുള്ള ബന്ധത്തിന്റെ സ്വഭാവത്തെക്കുറിച്ച് ചർച്ചകളുണ്ടായി. 2019ൽ ഇറങ്ങിയ ‘ദ് ടു പോപ്സ്’ എന്ന സിനിമയും അതിന്റെ ഭാഗമായിരുന്നു. തന്റെ മുത്തച്ഛനെപ്പോലെയോ കുടുംബാംഗത്തെപ്പോലെയോ ആണ് ബനഡിക്ട് പാപ്പയെന്നാണ് തങ്ങളുടെ ബന്ധത്തെ ഫ്രാൻ‍സിസ് പാപ്പ വിശേഷിപ്പിച്ചത്.

ബനഡിക്ട് പാപ്പയുടെ വാക്കുകൾ ഇങ്ങനെയും: ‘ഫ്രാൻസിസ് പാപ്പ എനിക്കു ചെറിയ ചെറിയ സമ്മാനങ്ങൾ‍ കൊടുത്തുവിടാറുണ്ട്, സ്വകാര്യ കത്തുകളെഴുതാറുണ്ട്. ദീർഘയാത്രകൾക്കുശേഷം എന്നെ വന്നു കാണുക പതിവാണ്. ജീവിതത്തിന്റെ അന്തിമ ഘട്ടത്തിലെത്തിയിരിക്കുന്ന എന്നോട് അദ്ദേഹം കാണിക്കുന്ന മാനുഷികമായ കരുണ എനിക്കു ലഭിക്കുന്ന സവിശേഷമായ അനുഗ്രഹമാണ്’.

ADVERTISEMENT

ജനകീയരെന്നു പേരെടുത്ത രണ്ടു മാർപാപ്പമാർക്ക് – ജോൺ പോൾ രണ്ടാമനും ഫ്രാൻസിസ് പാപ്പയും – ഇടയ്ക്കാണ് ബന‍‍ഡിക്ട് പതിനാറാമന്റെ 8 വർഷത്തെ മാർപാപ്പ ജീവിതം സംഭവിച്ചത്. രണ്ടാം വത്തിക്കാൻ‍ കൗൺസിലിന്റെ സുപ്രധാന രേഖകൾ തയാറാക്കുന്നതിൽ ശ്രദ്ധേമായ പങ്കുവഹിച്ച ജോസഫ് റാറ്റ്സിങ്ങറുടെ ചില പുസ്തകങ്ങൾ ജോൺ പോൾ മാർപാപ്പ വായിച്ചിരുന്നു. റാറ്റ്സിങ്ങർ വത്തിക്കാനിൽ‍ പ്രവർത്തിക്കണമെന്ന് ജോൺ പോൾ പാപ്പ താൽപര്യപ്പെട്ടു. 

ജോൺ പോൾ പാപ്പ പല തവണ അഭ്യർഥിച്ചശേഷം മാത്രമാണ് റാറ്റ്സിങ്ങർ വഴങ്ങിയത്. ആത്മീയതയും അധികാരവും ചേർന്ന പദവിയല്ല, ആത്മീയതയും ബൗദ്ധികതയുമാണ് എന്നും തനിക്കു താൽ‍പര്യമെന്ന് സ്ഥാനത്യാഗത്തിലും ബനഡിക്ട് പാപ്പ വ്യക്തമാക്കി. തന്റെ പിൻഗാമി പെട്ടെന്നുതന്നെ ജനകീയനായപ്പോൾ അതിൽ സന്തോഷിച്ചു. ഫ്രാൻസിസ് പാപ്പ ധാരാളം പേർക്കു ഹസ്തദാനം ചെയ്യുന്നത് നല്ല കാര്യമാണെന്നും അതൊന്നും തന്നെക്കൊണ്ടു സാധിക്കുന്ന കാര്യമല്ലെന്നും തമാശ കലർത്തി പറഞ്ഞു.

ഫ്രാൻസിസ് പാപ്പ സ്ഥാനമേറ്റ ദിവസം, ചടങ്ങുകൾ കഴിഞ്ഞയുടനെ ഫോണിൽ വിളിച്ചത് ബനഡിക്ട് പാപ്പയെയാണ്. ബനഡിക്ട് പാപ്പ ഫോണെടുത്തില്ല. അതിന്റെ കാരണം ചോദിച്ചപ്പോൾ ബനഡിക്ട് പാപ്പ, ഫ്രാൻസിസ് പാപ്പയോടു പറഞ്ഞു: ഞാൻ‍ ടിവിയിൽ ചടങ്ങുകളും അനുബന്ധ പരിപാടികളും കാണുകയായിരുന്നു.

വിശ്രമകാല ജീവിതം ഇങ്ങനെ തുടരുമെന്നാണ് ബനഡിക്ട് പാപ്പ വ്യക്തമാക്കിയത്: ഞാൻ എന്റെ ജോലി തുടരാൻ ആഗ്രഹിക്കുന്നു, എന്റെ ഹൃദയംകൊണ്ട്, എന്റെ സ്നേഹംകൊണ്ട്, എന്റെ പ്രാർഥനകളും ചിന്തകളുംകൊണ്ട്, ആത്മീയ ശക്തികൾകൊണ്ട്, പൊതു നന്മയ്ക്കായി, സഭയുടെ നന്മയ്ക്കായി, മാനവ സമൂഹത്തിനായി.

മാർപാപ്പയായിരിക്കുമ്പോഴും വിശ്രമകാലത്തും തന്റെ സഹോദരൻ മോൺസിഞ്ഞോർ ജോർജ് റാറ്റ്സിങ്ങറുമായി ബനഡിക്ട് പാപ്പ നിരന്തര സമ്പർ‍ക്കം പുലർത്തി. തന്റെ സഹോദരി മരിയ ചെറുപ്പകാലത്ത് തുന്നിക്കൊടുത്ത കമ്പിളിയുടുപ്പ് വിശ്രമകാലത്തും ധരിച്ചു. അതിലൂടെയും തന്റെ ജീവിതസമീപനം വ്യക്തമാക്കി.

കാലശേഷം മാത്രം പ്രസിദ്ധീകരിക്കാനായി ബനഡിക്ട് പാപ്പ ഒരു ആത്മീയ രേഖ തയാറാക്കിയിട്ടുണ്ട്. കാലത്തിന്റെ വെല്ലുവിളികളിലും പ്രതിസന്ധികളിലും അടിപതറാതെ ജീവിക്കാനുള്ള വഴിയെക്കുറിച്ചാണ് പാപ്പ അതിൽ പറയുകയെന്നാണ് ഊഹിക്കപ്പെടുന്നത്. കാലത്തിന്റെ വഴികാട്ടിയുടെ, കാലശേഷമുള്ള ശബ്ദത്തിനായി ലോകം കാത്തിരിക്കുന്നു.

English Summary: Devotees pay last rights to Pope Emeritus Benedict XVI