1927 ഏപ്രിൽ 16: ജർമനിയിലെ ബവേറി പ്രവിശ്യയിൽ പൊലീസ് ഓഫിസറായ ജോസഫ് റാറ്റ്‌സിങ്ങർ സീനിയറിന്റെയും മരിയയുടെയും മകനായി ജനനം. 1941: 14 വയസ്സ് തികഞ്ഞപ്പോൾ നിർബന്ധിത സൈനിക സേവനത്തിന് അഡോൾഫ് ഹിറ്റ്‌ലറുടെ യുവസൈന്യത്തിൽ ചേർന്നെങ്കിലും സജീവമായി പ്രവർത്തിച്ചില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1927 ഏപ്രിൽ 16: ജർമനിയിലെ ബവേറി പ്രവിശ്യയിൽ പൊലീസ് ഓഫിസറായ ജോസഫ് റാറ്റ്‌സിങ്ങർ സീനിയറിന്റെയും മരിയയുടെയും മകനായി ജനനം.

1941: 14 വയസ്സ് തികഞ്ഞപ്പോൾ നിർബന്ധിത സൈനിക സേവനത്തിന് അഡോൾഫ് ഹിറ്റ്‌ലറുടെ യുവസൈന്യത്തിൽ ചേർന്നെങ്കിലും സജീവമായി പ്രവർത്തിച്ചില്ല.

ADVERTISEMENT

1943: സൈനികസേവനത്തിനു മ്യൂണിക്കിൽ നിയോഗിക്കപ്പെട്ടു. കാലാൾസൈന്യത്തിലെ പരിശീലനത്തിനുശേഷം ഹംഗറിയിൽ സൈനിക സേവനം.

1945: സഹോദരൻ ജോർജ് റാറ്റ്‌സിങ്ങറിനൊപ്പം വൈദികപഠനത്തിനു സെമിനാരിയിൽ ചേർന്നു.

1951 ജൂൺ 29: സഹോദരനൊപ്പം വൈദികപട്ടം സ്വീകരിച്ചു 

1959 – 1963: ബോൺ സർവകലാശാലയിൽ പ്രഫസർ.

ADVERTISEMENT

1972: ദൈവശാസ്‌ത്ര പ്രസിദ്ധീകരണമായ ‘കമ്യൂണിയോ’യ്‌ക്കു തുടക്കമിട്ടു.

1977: മ്യൂണിക് ആർച്ച്‌ ബിഷപ്പായി പോൾ ആറാമൻ മാർപാപ്പ നിയമിച്ചു.

1977 ജൂൺ 27: കർദിനാൾ പദവി ലഭിച്ചു 

1980: ബിഷപ്പുമാരുടെ സിനഡുകളിൽ മാർപാപ്പ അവതരിപ്പിക്കേണ്ട റിപ്പോർട്ടുകൾ തയാറാക്കുന്ന ചുമതല ലഭിച്ചു.

ADVERTISEMENT

1981 നവംബർ 25:  ‘ഡൊക്‌ട്രിൻ ഓഫ് ഫെയ്‌ത്’ സമൂഹത്തിന്റെ പ്രിഫെക്‌ടായി നിയമിതനായി.

1991: ഏക സഹോദരി മരിയ റാറ്റ്‌സിങ്ങർ അന്തരിച്ചു. 

2002 നവംബർ 30: കർദിനാൾ തിരുസംഘത്തിന്റെ ഡീൻ

2005 ഏപ്രിൽ 19:മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു. ബനഡിക്‌ട് പതിനാറാമൻ എന്ന പേരു സ്വീകരിച്ചു.

2005 ഏപ്രിൽ 24:  265–ാം മാർപാപ്പയായി സ്ഥാനാരോഹണം ചെയ്തു.

2013 ഫെബ്രുവരി 11: മാർപാപ്പാ സ്‌ഥാനമൊഴിയുന്നതായി പ്രഖ്യാപിച്ചു

2013 ഫെബ്രുവരി 28: മാർപാപ്പാസ്‌ഥാനം ഒഴിഞ്ഞു. പോപ് ഇമെരിറ്റസ് എന്നറിയപ്പെട്ടു തുടങ്ങി.

2020 ജൂലൈ 1: ബനഡിക്ട് മാർപാപ്പയുടെ മൂത്ത സഹോദരൻ ഫാ. ജോർജ് റാറ്റ്സിങ്ങർ (96) അന്തരിച്ചു 

2022 ഡിസംബർ 31: ബനഡിക്ട് പതിനാറാമൻ കാലം ചെയ്തു

Content Highlight: Pope Emeritus Benedict XVI