ഇസ്തംബുൾ ∙ വൻ ഭൂകമ്പത്തിൽ തകർന്നടിഞ്ഞ തെക്കൻ തുർക്കിയിലും വടക്കൻ സിറിയയിലുമായി മരണസംഖ്യ 7200 കവിഞ്ഞു. പതിനായിരങ്ങൾക്കു പരുക്കേറ്റു. ആറായിരത്തിലേറെ തകർന്ന കെട്ടിടങ്ങൾക്കടിയിൽ ആയിരങ്ങൾ കുടുങ്ങിക്കിടക്കുന്നുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇസ്തംബുൾ ∙ വൻ ഭൂകമ്പത്തിൽ തകർന്നടിഞ്ഞ തെക്കൻ തുർക്കിയിലും വടക്കൻ സിറിയയിലുമായി മരണസംഖ്യ 7200 കവിഞ്ഞു. പതിനായിരങ്ങൾക്കു പരുക്കേറ്റു. ആറായിരത്തിലേറെ തകർന്ന കെട്ടിടങ്ങൾക്കടിയിൽ ആയിരങ്ങൾ കുടുങ്ങിക്കിടക്കുന്നുണ്ട്. കൊടുംതണുപ്പിലും ഇവരെ കണ്ടെത്താൻ തിരച്ചിൽ തുടരുന്നു. ഇന്ത്യ ഉൾപ്പെടെ രാജ്യങ്ങളിൽനിന്നുള്ള സഹായം ഇരുരാജ്യങ്ങളിലേക്കും എത്തിത്തുടങ്ങി. റോഡുകൾ തകർന്നതിനാൽ അടിയന്തര വൈദ്യസഹായം ദുരന്തമേഖലയിലേക്ക് എത്താൻ വൈകുന്നുണ്ട്.

തിങ്കളാഴ്ച അതിശക്തമായ 3 ഭൂചലനങ്ങളാണുണ്ടായത്. ആദ്യത്തേത് പുലർച്ചെയ്ക്കു മുൻപേ തുർക്കിയിലെ ഗസിയാൻടെപ്പിലായിരുന്നു. തീവ്രത 7.8. ഉച്ചയോടെ 7.5 തീവ്രതയുള്ള രണ്ടാം ചലനമുണ്ടായി. മൂന്നാമത്തേതു വൈകിട്ടോടെ – തീവ്രത 6. ഇതിനു പുറമേ 285  തുടർചലനങ്ങളും ഉണ്ടായെന്നു തുർക്കി അറിയിച്ചു. 

പൊന്നേ... അച്ഛനുണ്ട് ചാരെ: തെക്കൻ തുർക്കിയിലെ കഹറാമൻമറാഷിൽ ഭൂകമ്പത്തിൽ തകർന്നടിഞ്ഞ ബഹുനില കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽപെട്ടു മരിച്ച 15 വയസ്സുകാരിയായ മകൾ ഇർമാക്കിന്റെ കൈയിൽ പിടിച്ചിരിക്കുന്ന പിതാവ് മെസ്യൂട്ട് ഹാൻസർ. ഈ കെട്ടിടത്തിലായിരുന്നു ഇവരുടെ വീട്. പ്രിയപുത്രിയുടെ നിശ്ചലമായ കൈകൾ കണ്ടപ്പോൾ മുതൽ അതിൽ മുറുകെപ്പിടിച്ച്, അവിടെനിന്നു മാറാതെയിരിക്കുന്ന മെസ്യൂട്ട് തുർക്കിയിലെ ഭൂകമ്പത്തിലെ സങ്കടക്കാഴ്ചകളിലൊന്നു മാത്രമാണ്. ആയിരത്തിലേറെ കുട്ടികൾ ദുരന്തത്തിൽ മരിച്ചിട്ടുണ്ടാവുമെന്നാണ് കണക്കാക്കുന്നത്. ചിത്രം: എഎഫ്പി
ADVERTISEMENT

തുർക്കിയിൽ അയ്യായിരത്തിലേറെ മരണം സ്ഥിരീകരിച്ചു; 20,426 പേർക്കു പരുക്കേറ്റു. സിറിയയിൽ രണ്ടായിരത്തിലധികം പേർ മരിച്ചു. ഇരുരാജ്യങ്ങളിലുമായി 2.3 കോടി പേർ ദുരിതബാധിതരായിട്ടുണ്ടെന്ന് ലോകാരോഗ്യസംഘടന  അറിയിച്ചു. ഇതിൽ 14 ലക്ഷം കുട്ടികളും ഉൾപ്പെടുന്നു. മരണം 20,000 വരെ ഉയർന്നേക്കുമെന്നാണു നിഗമനം. രക്ഷാപ്രവർത്തനത്തിനും വൈദ്യസഹായത്തിനുമായി ഇന്ത്യയുടെ കരസേന, ദേശീയ ദുരന്ത നിവാരണ സേനാ സംഘങ്ങൾ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ഇന്നലെ തുർക്കിയിലും സിറിയയിലും എത്തിയത്.

English Summary: Turkey and Syria earthquake updates