അധിനിവേശ വെസ്റ്റ് ബാങ്കിലെ വിവിധ മേഖലകളിൽ ഇസ്രയേൽ സേന നടത്തിവരുന്ന റെയ്ഡിൽ സംഘർഷവും വെടിവയ്പും തുടരുന്നു. വടക്കൻ വെസ്റ്റ് ബാങ്കിലെ ജബയിൽ ഇസ്രയേൽ സേന നടത്തിയ വെടിവയ്പിൽ പലസ്തീൻകാരായ 3 യുവാക്കൾ കൊല്ലപ്പെട്ടു. തലയ്ക്കു വെടിയേറ്റ ഒരാളുടെ നില ഗുരുതരമാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജറുസലം ∙ അധിനിവേശ വെസ്റ്റ് ബാങ്കിലെ വിവിധ മേഖലകളിൽ ഇസ്രയേൽ സേന നടത്തിവരുന്ന റെയ്ഡിൽ സംഘർഷവും വെടിവയ്പും തുടരുന്നു. വടക്കൻ വെസ്റ്റ് ബാങ്കിലെ ജബയിൽ ഇസ്രയേൽ സേന നടത്തിയ വെടിവയ്പിൽ പലസ്തീൻകാരായ 3 യുവാക്കൾ കൊല്ലപ്പെട്ടു. തലയ്ക്കു വെടിയേറ്റ ഒരാളുടെ നില ഗുരുതരമാണ്. പ്രദേശം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സായുധസംഘങ്ങൾക്കു വേണ്ടി നടത്തിയ തിരച്ചിലിനിടെ തങ്ങൾക്കു നേരെയാണ് ആദ്യം വെടിവയ്പുണ്ടായതെന്ന് ഇസ്രയേൽ കേന്ദ്രങ്ങൾ വ്യക്തമാക്കി.

ജെനിൻ അഭയാർഥി ക്യാംപിൽ നടത്തിയ റെയ്ഡിൽ 6 പലസ്തീൻകാർ കൊല്ലപ്പെട്ടു ദിവസങ്ങൾ കഴിയുംമുൻപാണു പുതിയ സംഭവം. അന്നു വെടിയേറ്റു ചികിത്സയിലായിരുന്ന പതിനാലുകാരൻ ഇന്നലെ മരിച്ചു. വെസ്റ്റ്ബാങ്കിലെ സംഘർഷവും ചർച്ചയാകുമെന്നു കരുതുന്ന, യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്റെ ഇസ്രയേൽ സന്ദർശനവേളയിലാണ് ഇപ്പോഴത്തെ വെടിവയ്പ്.

ADVERTISEMENT

English Summary: 3 Palestinians were killed in the West Bank