കലിഫോർണിയ ∙ ഇന്ത്യയിലേതുൾപ്പെടെ ടെക്നോളജി സ്റ്റാർട്ടപ്പുകൾക്ക് അക്കൗണ്ടുള്ള സിലിക്കൺ വാലി ബാങ്ക് (എസ്‌വിബി) തകർന്നു. ബാങ്ക് ഓഹരി വില 60% വരെ ഇടിഞ്ഞതിനൊപ്പം നിക്ഷേപകർ വലിയ തോതിൽ പണം പിൻവലിക്കുകയും ചെയ്തതോടെയാണു ബാങ്ക് വീണത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കലിഫോർണിയ ∙ ഇന്ത്യയിലേതുൾപ്പെടെ ടെക്നോളജി സ്റ്റാർട്ടപ്പുകൾക്ക് അക്കൗണ്ടുള്ള സിലിക്കൺ വാലി ബാങ്ക് (എസ്‌വിബി) തകർന്നു. ബാങ്ക് ഓഹരി വില 60% വരെ ഇടിഞ്ഞതിനൊപ്പം നിക്ഷേപകർ വലിയ തോതിൽ പണം പിൻവലിക്കുകയും ചെയ്തതോടെയാണു ബാങ്ക് വീണത്. ഇന്ത്യൻ ഓഹരി വിപണികളിലും കഴിഞ്ഞ ദിവസമുണ്ടായ ‘എസ്‌വിബി ഇഫക്ട്’ തുടരുമോ എന്നാണു നിക്ഷേപകർ ഉറ്റുനോക്കുന്നത്.

ഇൻവെസ്റ്റ്മെന്റ് ബാങ്കായ ലീമാൻ ബ്രദേഴ്സിന്റെ തകർച്ചയോടെ തുടങ്ങിയ 2008 ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത്, വാഷിങ്ടൻ മ്യൂച്വൽ തകർന്നതാണ് യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ ബാങ്ക് തകർച്ച. 30,900 കോടി ഡോളറായിരുന്നു വാഷിങ്ടൻ മ്യൂച്വലിന്റെ ആസ്തി. 20,900 കോടി ഡോളറാണ് എസ്‌വിബിയുടെ ആസ്തി; നിക്ഷേപം 17,540 കോടി ഡോളർ.

ADVERTISEMENT

എസ്‌വിബിയിലെ ഇൻഷുർ ചെയ്ത നിക്ഷേപങ്ങളെല്ലാം തങ്ങൾ രൂപീകരിച്ച നാഷനൽ ബാങ്ക് ഓഫ് സാന്റ ക്ലാരയിലേക്കു മാറ്റിയതായി എഫ്ഡിഐസി വ്യക്തമാക്കി. ഇൻഷുറൻസ് ഉള്ള നിക്ഷേപകർക്കു നാളെ മുതൽ പണം നൽകും. നിക്ഷേപകരിൽ 88 ശതമാനവും ഇൻഷുറൻസ് ഇല്ലാത്തവരാണെന്നാണ് അനൗദ്യോഗിക കണക്ക്. ഈ നിക്ഷേപകർക്കും അടുത്തയാഴ്ച നിക്ഷേപ വിഹിതത്തിന്റെ അഡ്വാൻസ് തുക നൽകും; ബാങ്കിന്റെ ആസ്തികൾ‍ വിറ്റശേഷം ബാക്കിത്തുക.

സ്റ്റാർട്ടപ്പുകൾക്ക് തിരിച്ചടി

ADVERTISEMENT

യുഎസിൽ പ്രവർത്തനമുള്ള മലയാളി സംരംഭങ്ങൾ അടക്കം മിക്ക സ്റ്റാർട്ടപ്പുകൾക്കും സിലിക്കൺ വാലി ബാങ്കിലാണ് അക്കൗണ്ടുള്ളത്. സ്റ്റാർട്ടപ് സൗഹൃദമായിരുന്നു ബാങ്കിന്റെ മുഖമുദ്ര. ബാങ്ക് തകർന്നതോടെ അക്കൗണ്ടുകളിലുള്ള പണം മരവിച്ച അവസ്ഥയിലായി. ജീവനക്കാർക്കു ശമ്പളം അടക്കമുള്ള ചെലവു നടത്താൻ പണം വേറെ സംഘടിപ്പിക്കേണ്ട ഗതികേടിലാണു പല കമ്പനികളും.

English Summary: Silicon Valley Bank collapse