അങ്കാറ ∙ മേയ് 14 നു നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ നിർത്തില്ലെന്ന് തുർക്കിയിലെ കുർദുപക്ഷ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (എച്ച്ഡിപി) യും സഖ്യകക്ഷികളും പ്രഖ്യാപിച്ചു. പ്രസിഡന്റ് തയീപ് എർദോഗനെതിരെ പ്രതിപക്ഷ ഐക്യ നീക്കത്തിനു കരുത്തു പകരുന്നതാണ് ഈ തീരുമാനം. റിപ്പബ്ലിക്കൻ പീപ്പിൾസ് പാർട്ടി (സിഎച്ച്പി) നേതാവ് കെമാൽ കൊളിച്ചുദാരാവ്‌ലോയാണ് 6 പ്രതിപക്ഷ പാർട്ടികളടങ്ങിയ നാഷനൽ അലയൻസിന്റെ പ്രസിഡന്റ് സ്ഥാനാർഥി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അങ്കാറ ∙ മേയ് 14 നു നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ നിർത്തില്ലെന്ന് തുർക്കിയിലെ കുർദുപക്ഷ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (എച്ച്ഡിപി) യും സഖ്യകക്ഷികളും പ്രഖ്യാപിച്ചു. പ്രസിഡന്റ് തയീപ് എർദോഗനെതിരെ പ്രതിപക്ഷ ഐക്യ നീക്കത്തിനു കരുത്തു പകരുന്നതാണ് ഈ തീരുമാനം. 

റിപ്പബ്ലിക്കൻ പീപ്പിൾസ് പാർട്ടി (സിഎച്ച്പി) നേതാവ് കെമാൽ കൊളിച്ചുദാരാവ്‌ലോയാണ് 6 പ്രതിപക്ഷ പാർട്ടികളടങ്ങിയ നാഷനൽ അലയൻസിന്റെ പ്രസിഡന്റ് സ്ഥാനാർഥി. എച്ച്ഡിപി മുന്നണിയിൽ ചേർന്നിട്ടില്ലെങ്കിലും എർദോഗൻവിരുദ്ധ സഖ്യത്തിനുള്ള തന്ത്രപരമായ പിന്തുണയാണു മത്സരത്തിൽനിന്നുള്ള പിന്മാറ്റം. 

ADVERTISEMENT

തുർക്കി പാർലമെന്റിലെ രണ്ടാമത്തെ വലിയ പ്രതിപക്ഷപാർട്ടിയായ എച്ച്ഡിപിയുടെ പിന്തുണയോടെ സിഎച്ച്പി 2019 ൽ അങ്കാറ, ഇസ്തംബുൾ മുനിസിപ്പൽ തിര‍ഞ്ഞെടുപ്പുകളിൽ വിജയം നേടിയിരുന്നു. ഇടതുകക്ഷികളുമായി ചേർന്നുള്ളതാണ് എച്ച്ഡിപിയുടെ സഖ്യം. ഇസ്‌ലാമിസ്റ്റ് എകെ പാർട്ടിയുടെ തലവനായ തയീപ് എർദോഗൻ തുർക്കിയുടെ തലപ്പത്ത് 20 വർഷം പൂർത്തിയാക്കിയത് ഒരാഴ്ച മുൻപാണ്; 2003 മാർച്ച് 14 മുതൽ 2014 ഓഗസ്റ്റ് 28 വരെ പ്രധാനമന്ത്രിയായും തുടർന്ന് പ്രസിഡന്റായും. 

English Summary : Turkey president election