ബൊഗാട്ട (കൊളംബിയ) ∙ ലഹരിമരുന്നു മാഫിയത്തലവൻ പാബ്ലോ എസ്കോബാർ പോറ്റിവളർത്തിയ ‘കൊക്കെയ്ൻ ഹിപ്പോ’കളിൽ ഒരെണ്ണം വാഹനാപകടത്തിൽ ചത്തു. റോഡിൽ അലഞ്ഞുതിരിയുകയായിരുന്ന ഹിപ്പോയെ ഒരു എസ്‌യുവി ഇടിക്കുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്നവർക്കു പരുക്കില്ല.

എൺപതുകളിലാണ് എസ്കോബാർ ആഫ്രിക്കയിൽനിന്ന് ഹിപ്പോകളെ അനധികൃതമായി എത്തിച്ച് സ്വന്തം മൃഗശാലയിൽ വളർത്തിത്തുടങ്ങിയത്. 1993ൽ എസ്കോബാർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടശേഷം മറ്റു മിക്ക മൃഗങ്ങളെയും ഇവിടെനിന്നു മാറ്റിയെങ്കിലും ഹിപ്പോകളെ മാറ്റിപ്പാർപ്പിക്കുക എളുപ്പമായിരുന്നില്ല. ഇവ പെറ്റുപെരുകി 160 വരെയായതോടെ 60 എണ്ണത്തിനെ ഇന്ത്യയ്ക്കും പത്തെണ്ണത്തിനെ മെക്സിക്കോയ്ക്കും നൽകാൻ കൊളംബിയ തീരുമാനിച്ചിരുന്നു.

English Summary: 'Cocaine hippo' killed by vehicle along road near Pablo Escobar's home