ഹോനോലുലു ∙ യുഎസ് സംസ്ഥാനമായ ഹവായിയിലെ ‘കിലോയ’ അഗ്നിപർവതത്തിൽ നിന്ന് 3 മാസത്തെ ഇടവേളയ്ക്കു ശേഷം ലാവപ്രവാഹം തുടങ്ങി.

ഹവായിയിലെ മുഖ്യദ്വീപിലുള്ള 5 വലിയ അഗ്നിപർവതങ്ങളിലൊന്നാണ് കിലോയ. 1983 മുതൽ മുടങ്ങാതെ ലാവ ഒഴുകുന്നുണ്ട്. 6 ലക്ഷം വർഷം പ്രായം കണക്കാക്കപ്പെടുന്ന ഈ അഗ്നിപർവതത്തിന് 4000 അടി ഉയരമുണ്ട്. 

2018 മേയ് ആദ്യവാരം വൻ നാശനഷ്ടമുണ്ടാക്കി കിലോയ പൊട്ടിത്തെറിച്ചിരുന്നു. 700 വീടുകളും ടൂറിസം കേന്ദ്രങ്ങളും റോഡുകളും ലാവപ്രവാഹത്തിൽ നശിച്ചു. അതിനു മുൻപ് 1990 ൽ കാലാപന എന്ന പട്ടണത്തെ ഇതു നാമാവശേഷമാക്കി. തദ്ദേശീയ വിശ്വാസപ്രകാരം അഗ്നിപർവതങ്ങളുടെ ദേവതയായ പെയ്‌ലെയുടെ ഇരിപ്പിടമാണ് കിലോയ.

English Summary: Hawaii Kilauea volcano erupts again after three month pause