സോൾ ∙ ഉത്തരകൊറിയയിൽ ആത്മഹത്യ കുതിച്ചുയർന്ന സാഹചര്യത്തിൽ ഏകാധിപതി കിം ജോങ് ഉൻ ഇടപെട്ടു. ആത്മഹത്യ രാജ്യദ്രോഹമാണെന്നു പ്രഖ്യാപിച്ച കിം, അതു തടയാൻ ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകി. രാജ്യദ്രോഹത്തിനു വധശിക്ഷ നൽകുന്ന രാജ്യത്ത് ആത്മഹത്യക്കുറ്റത്തിന് എന്തു ശിക്ഷ നൽകുമെന്നാണ് വിമർശകർ ചോദിക്കുന്നത്. സാമ്പത്തികമാന്ദ്യം ഉൾപ്പെടെയുള്ള പ്രതിസന്ധികൾ മൂലം രാജ്യത്ത് ആത്മഹത്യ 40% വർധിച്ചു. ദാരിദ്ര്യം മൂലം കുടുംബങ്ങൾ കൂട്ടത്തോടെ മരിക്കുന്ന സംഭവങ്ങളും വ്യാപകമാണ്. അധികാര പരിധിയിലെ ആത്മഹത്യകൾ തടയാനുള്ള ഉത്തരവാദിത്തം പ്രാദേശിക സർക്കാർ ഉദ്യോഗസ്ഥരെയാണ് കിം ഏൽപിച്ചിരിക്കുന്നത്. 

English Summary: Kim Jong Un orders North Koreans to stop killing themselves