ഷാർജ/ദുബായ് ∙ ഒരു കൊല്ലം പെയ്യാറുള്ളത്ര മഴ ഏതാനും മണിക്കൂറിനുള്ളിൽ പെയ്തതോടെ മുങ്ങിയ യുഎഇയിൽ മഴമരണം അഞ്ചായി. ഭൂഗർഭനിലയിൽ വെള്ളം കയറിയ 9 നില അപ്പാർട്മെന്റ് ഒരു വശത്തേക്ക് അൽപം ചെരിഞ്ഞു; മലയാളികളടക്കമുള്ള താമസക്കാരെ ഒഴിപ്പിച്ചു. ടാങ്കർ ലോറി മലവെള്ളത്തിൽ തടാകത്തിലേക്ക് ഒഴുകിപ്പോയി പാക്കിസ്ഥാൻ പൗരൻ മരിച്ചതാണ് ഒടുവിൽ സ്ഥിരീകരിച്ച മഴക്കെടുതി മരണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അതിനിടെ, വെള്ളക്കെട്ടിൽ കുടുങ്ങിയ കാറിനുള്ളിൽ 2 ഫിലിപ്പീൻസ് വനിതകൾ മരിച്ചത് കാർബൺ മോണോക്സൈഡ് ശ്വസിച്ചാണെന്നു പൊലീസ് അറിയിച്ചു. ദുബായ്–ഷാർജ അൽഇത്തിഹാദ് റോഡിൽ കാർ നിന്നുപോകുകയായിരുന്നു. യാത്രക്കാരായ 2 പുരുഷന്മാർ സഹായം തേടി പുറത്തിറങ്ങി. ഇതിനിടെ, വനിതാ യാത്രികർ കാറിന്റെ എൻജിനും എസിയും പ്രവർത്തിപ്പിച്ചതോടെ വിഷവാതകം രൂപപ്പെട്ട് അടഞ്ഞ കാറിനുള്ളിൽ വ്യാപിച്ചു. അബോധാവസ്ഥയിലായ ഇവരെ ആശുപത്രിയിലെത്തിക്കാനായി വെള്ളക്കെട്ടിലൂടെ ആംബുലൻസ് എത്തിയപ്പോൾ വൈകി. 30, 46 വയസ്സുള്ള വനിതകളുടെ മരണത്തിൽ പൊലീസ് ഖേദമറിയിച്ചു. യുഎഇ പൗരനാണു മഴയിൽ മരിച്ച മറ്റൊരാൾ. 

ADVERTISEMENT

ദുബായ് മുഹൈസിന നാലിൽ മദീന മാളിനു സമീപത്തെ 108 ഫ്ലാറ്റുകളുള്ള കെട്ടിടം ചരിഞ്ഞതോടെ ആശങ്ക പടർന്നെങ്കിലും ആർക്കും അപകടമില്ലെന്നത് ആശ്വാസമായി. വെള്ളക്കെട്ട് രൂക്ഷമായ ഷാർജയിലെ അൽഖാസിമിയ, അൽമജാസ്, അബൂഷഗാറ എന്നിവിടങ്ങളിൽ ഇന്നലെയും വള്ളത്തിൽ എത്തിയാണ് ഭക്ഷണവും ശുദ്ധജലവും മരുന്നും വിതരണം ചെയ്തത്. 

സന്നദ്ധ പ്രവർത്തനങ്ങളിൽ വനിതകളടക്കമുള്ള മലയാളികൾ സജീവമാണ്. കൂടുതൽ ടാങ്കറുകൾ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്തു നീക്കുകയാണിപ്പോൾ. ചെളി നീക്കുന്ന ശ്രമകരമായ ജോലിയും പുരോഗമിക്കുന്നു. കേടായ വീടുകളുടെ അറ്റകുറ്റപ്പണി സൗജന്യമായി നടത്തുമെന്ന് ദുബായ് ലാൻഡ് ഡിപ്പാർട്മെന്റും ചില സ്വകാര്യ കെട്ടിട നിർമാതാക്കളും അറിയിച്ചു. ദുബായിൽ ഇന്റർസിറ്റി ബസ് ഭാഗികമായി സർവീസ് ആരംഭിച്ചു.

ADVERTISEMENT

വിമാനം റദ്ദാക്കൽ വീണ്ടും

∙ തുടർച്ചയായി നാലാം ദിവസവും എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ–ദുബായ് സർവീസ് റദ്ദാക്കി. ഇന്നലെ ഉച്ചയ്ക്ക് 2.35ന് കണ്ണൂരിൽ നിന്നും രാത്രി 11.35ന് ദുബായിൽ നിന്നുമുള്ള വിമാനങ്ങൾ പറന്നില്ല. 4 ദിവസത്തിൽ 1700 പേരുടെ യാത്ര മുടങ്ങി. 

ADVERTISEMENT

∙ ഇന്നലെ രാത്രി 10.15ന് പുറപ്പെടേണ്ട കോഴിക്കോട്– ദുബായ് ഇൻഡിഗോ വിമാനം റദ്ദാക്കി. 

∙ കൊച്ചിയിൽ നിന്ന് ദുബായിലേക്കും തിരിച്ചുമുള്ള എയർഇന്ത്യ എക്സ്പ്രസിന്റെയും സ്പൈസ് ജെറ്റിന്റെയും സർവീസുകൾ ഇന്നലെയും റദ്ദാക്കി. 

∙ എയർ ഇന്ത്യ ഒരു വിമാനമൊഴികെ മറ്റെല്ലാ സർവീസുകളും ഇന്നു മുതൽ പുനഃസ്ഥാപിക്കും. എയർ ഇന്ത്യാ എക്സ്പ്രസ് ഭാഗികമായേ സർവീസ് നടത്തൂ. 

∙ തിരുവനന്തപുരത്തു നിന്ന് ഇന്നലെ ഒരു ഗൾഫ് വിമാന സർവീസും റദ്ദാക്കിയില്ല. 

∙ എമിറേറ്റ്സ് മുഴുവൻ സർവീസുകളും പുനരാരംഭിച്ചതായി അറിയിപ്പ് ലഭിച്ചു. എന്നാൽ ട്രാൻസിറ്റ് യാത്ര മുടങ്ങുന്നതായി പരാതിയുണ്ട് കൊച്ചിയിൽ നിന്ന് ദുബായിലെത്തി യുഎസ്, കാനഡ എന്നിവിടങ്ങളിലേക്ക് പോകേണ്ടവർക്ക് ഇന്നലെയും പുറപ്പെടാനായില്ല. 

English Summary:

Rain kills 5 in UAE; A nine story building collapsed in Dubai