ദുബായ് ∙ പ്രളയത്തിൽനിന്ന് കരകയറുന്ന യുഎഇയിൽ വിമാന സർവീസ് ഇന്നു മുതൽ സാധാരണ നിലയിലാകും. ദേശീയ, സ്വകാര്യ വിമാനക്കമ്പനികൾ സർവീസുകൾ പൂർണമായി പുനഃസ്ഥാപിച്ചു. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, സ്പൈസ് ജെറ്റ് തുടങ്ങി ഇന്ത്യൻ വിമാന കമ്പനികളും സേവനം പുനരാരംഭിച്ചു. ഡൽഹിയിലേക്കുള്ള ഒരു സർവീസ് ഒഴികെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ പ്രളയത്തിൽനിന്ന് കരകയറുന്ന യുഎഇയിൽ വിമാന സർവീസ് ഇന്നു മുതൽ സാധാരണ നിലയിലാകും. ദേശീയ, സ്വകാര്യ വിമാനക്കമ്പനികൾ സർവീസുകൾ പൂർണമായി പുനഃസ്ഥാപിച്ചു. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, സ്പൈസ് ജെറ്റ് തുടങ്ങി ഇന്ത്യൻ വിമാന കമ്പനികളും സേവനം പുനരാരംഭിച്ചു. ഡൽഹിയിലേക്കുള്ള ഒരു സർവീസ് ഒഴികെ കൊച്ചി ഉൾപ്പെടെ എല്ലാ സെക്ടറുകളിലേക്കും 

എയർ ഇന്ത്യ ഇന്നലെ സർവീസ് നടത്തി. കൊച്ചി, കണ്ണൂർ, മംഗളൂരു എന്നിവിടങ്ങളിലേക്ക് എയർ ഇന്ത്യ എക്സ്പ്രസും സർവീസ് നടത്തിയി. ദുബായിൽ മെട്രോ, പൊതുഗതാഗത ബസ് സർവീസുകളും സജീവമായി.

ADVERTISEMENT

വെള്ളക്കെട്ട് തുടരുന്ന ഷാർജയിൽ ഛർദി, വയറിളക്കം, പനി എന്നീ അസ്വസ്ഥതകളുമായി ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണം കൂടി. കെട്ടിക്കിടന്ന വെള്ളത്തിൽ മലിനജലം കലർന്നതാണ് ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നത്. സ്വകാര്യ മെഡിക്കൽ സെന്ററുകളും സൗജന്യമായി എമർജൻസി സേവനം നൽകുന്നുണ്ട്. താഴ്ന്ന പ്രദേശങ്ങളായ അൽഖാസിമിയ, അൽമജാസ്, അബുഷഗാറ, ജമാൽ അബ്ദുൽനാസർ സ്ട്രീറ്റ് എന്നിവിടങ്ങളിൽ ഇപ്പോഴും ചെറിയ വള്ളങ്ങളിലാണ് അവശ്യസാധനങ്ങൾ എത്തിക്കുന്നത്. വെള്ളക്കെട്ട് നീക്കി ഗതാഗതം സുഗമമാക്കുന്നതിന് സ്വകാര്യ ഏജൻസികളും മുന്നോട്ടുവന്നിട്ടുണ്ട്. ഷാർജയിലും ദുബായിലും സ്കൂളുകളിൽ ഓൺലൈൻ പഠനം തുടരും. വെള്ളക്കെട്ടിന്റെ ദുരിതം അനുഭവിക്കുന്ന ജീവനക്കാർക്ക് വീട്ടിലിരുന്നു ജോലി ചെയ്യാൻ ചില കമ്പനികൾ അനുമതി നൽകി. പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് സൗജന്യമായി താൽക്കാലിക താമസവും ഭക്ഷണവും അനുബന്ധ സൗകര്യങ്ങളും ഒരുക്കാൻ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉത്തരവിട്ടു.

English Summary:

Flight service in UAE back to normal