ജറുസലം ∙ കയ്റോയിൽ വെടിനിർത്തൽ ചർച്ചകളിൽ ഇരുപക്ഷവും അടിസ്ഥാന നിലപാടുകളിൽ വിട്ടുവീഴ്ചയില്ലാതെ തുടരവേ, ദോഹയിലെ ഹമാസിന്റെ രാഷ്ട്രീയകാര്യ ഓഫിസ് അടച്ചുപൂട്ടാൻ ഖത്തർ ആലോചിക്കുന്നുവെന്ന് റിപ്പോർട്ട്. ഗാസ വെടിനിർത്തൽ ചർച്ചകളിൽ മധ്യസ്ഥരാകുന്നതു തുടരണമോ വേണ്ടയോ എന്ന ആലോചനകളുടെ ഭാഗമായാണിത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മധ്യസ്ഥ ഇടപെടലുകൾ ചിലർ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്നുവെന്ന പരാതി ഖത്തറിനുണ്ട്. നിലവിൽ കയ്റോയിൽ നടക്കുന്ന ചർച്ച കൂടി പരാജയപ്പെട്ടാൽ ഖത്തർ മധ്യസ്ഥതയിൽനിന്നു പിന്മാറിയേക്കുമെന്നാണു സൂചന. 

ADVERTISEMENT

വെടിനിർത്തലിന് ഇനിയും ഹമാസ് ഇസ്രയേൽ നിർദേശങ്ങൾക്കു വഴങ്ങുന്നില്ലെങ്കിൽ, അവരെ ഖത്തറിൽനിന്ന് പുറത്താക്കണമെന്ന് യുഎസ് ആവശ്യപ്പെട്ടുവെന്നു വാഷിങ്ടൻ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. 2012 മുതൽ ഹമാസ് മേധാവി ഇസ്മായിൽ ഹനിയ അടക്കം നേതാക്കൾ ദോഹയിലാണു താമസം.

ഇസ്രയേലിന്റെ റഫ ആക്രമണം ഏതുവിധേനെയും തടയുക എന്ന ലക്ഷ്യത്തോടെ ഖത്തർ സംഘം കയ്റോയിലുണ്ട്. ചർച്ച  നിരീക്ഷിക്കാനായി സിഐഎയുടെ മേധാവി വില്യം ബേൺസും കയ്റോയിലെത്തി. അധിനിവേശ വെസ്റ്റ്ബാങ്കിൽ ഇസ്രയേൽ സൈന്യം നടത്തിയ വെടിവയ്പിൽ 3 പലസ്തീൻകാർ കൊല്ലപ്പെട്ടു.

ADVERTISEMENT

പലസ്തീൻ അനുകൂല വിദ്യാർഥി സമരം ട്രിനിറ്റി കോളജിലും

ഡബ്ലിൻ ∙ യുഎസ് സർവകലാശാലകളിൽ കത്തിപ്പടർന്ന ഗാസ യുദ്ധ വിരുദ്ധ പ്രക്ഷോഭം അയർലൻഡിലേക്കും വ്യാപിച്ചു. ഡബ്ലിനിലെ പ്രശസ്തമായ ട്രിനിറ്റി കോളജ് ക്യാംപസിൽ വിദ്യാർഥികൾ സമരക്കുടിലുകൾ കെട്ടി. സഞ്ചാരികളുടെ മുഖ്യആകർഷണമായ കോളജിലെ ബുക് ഓഫ് കെൽസ് എക്സിബിഷൻ സമരം മൂലം അടച്ചിട്ടു. ഇസ്രയേലുമായുള്ള എല്ലാ ബന്ധവും സർവകലാശാല  അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണു സമരം.

English Summary:

Move to Close Hamas's Doha Office; Ceasefire talks continue in Cairo