ജറുസലം ∙ റഫയിലെ ആക്രമണം നിർത്തണമെന്ന് യുഎൻ ലോകകോടതി ഉത്തരവിട്ടതിനു പിറ്റേന്ന് ഇസ്രയേൽ സൈന്യം ഗാസയിൽ നടത്തിയ ആക്രമണത്തിൽ 46 പലസ്തീൻകാർ കൊല്ലപ്പെട്ടു. 130 പേർക്കു പരുക്കേറ്റു. ഒക്ടോബർ 7നുശേഷം ഇതുവരെ ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട പലസ്തീൻകാർ 35,903 ആയി. പരുക്കേറ്റവരുടെ എണ്ണം 80,420 ആയും ഉയർന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇതിനിടെ, അടുത്തയാഴ്ച വെടിനിർത്തൽ ചർച്ച പുനരാരംഭിക്കാനുള്ള നീക്കം സജീവമായി. ഖത്തർ പ്രധാനമന്ത്രി, സിഐഎ മേധാവി എന്നിവരുമായി ഇസ്രയേലിന്റെ ഇന്റലിജൻസ് ഏജൻസി മൊസാദിന്റെ തലവൻ നടത്തിയ കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിലാണു ചർച്ചയ്ക്കു തീരുമാനമെന്നാണു സൂചന. യുഎസ് പിന്തുണയോടെ ഖത്തറും ഈജിപ്തും മധ്യസ്ഥരായി കയ്റോയിൽ മുൻപു നടത്തിയ 2 ചർച്ചകളും പരാജയമായിരുന്നു.

ADVERTISEMENT

വടക്കൻ ഗാസയിലെ ജബാലിയയിൽ അഭയകേന്ദ്രമായ അൽ നസ്‌ല പ്രൈമറി സ്കൂളിൽ ബോംബിട്ടതിനെത്തുടർന്നു 10 പേർ കൊല്ലപ്പെട്ടു. മരണസംഖ്യ ഉയർന്നേക്കുമെന്നാണു സൂചന. റഫയിൽ 7 പേരും കൊല്ലപ്പെട്ടു. റഫയിലെ ചില മേഖലകളിൽ നടത്തിയ ആക്രമണത്തിൽ ഹമാസിന്റെ തുരങ്കങ്ങൾ തകർത്തെന്നും ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു.

English Summary:

Israel attack on Gaza