മലയാളികളുടെ കാർഷിക പുതുവർഷമാണ് വിഷു. വർഷം മുഴുവൻ നിറയുന്ന സമൃദ്ധിക്കായി കണി കണ്ടുണരുന്ന വിഷുപ്പലരി. വിഷു ദിനം സ്വാദിഷ്ഠമായ വിഷുക്കഞ്ഞിയോടെ ആരംഭിച്ചാലോ? കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടപ്പെടുന്നൊരു വിഭവമാണിത്.

Read in English 

ചേരുവകൾ

  • പച്ചരി – 2 കപ്പ്
  • ചെറുപയർ – 1/4 കപ്പ്
  • പുളിയവരക്ക – 1/4 കപ്പ്
  • തേങ്ങ ചിരകിയത് – 1/4 കപ്പ്
  • തേങ്ങാപ്പാൽ

തയാറാക്കുന്ന വിധം

ഒരു കുക്കറിൽ കഴുകിയ പച്ചരിയും തയാറാക്കിവച്ചിരിക്കുന്ന മൂന്നാംപാലും(നാഴിയരിയാണ് എടുക്കുന്നത് അത് വേകാൻ പാകത്തിനുള്ള പാലാണ് ചേർക്കുന്നത്) ചേർത്ത് ഒരു വിസിൽ അടിക്കുന്നതു വരെ വേവിക്കുക. പച്ചരി വേകുന്ന സമയത്ത് ചെറുപയറും പുളിയവരയും കൂടി വറുക്കാം. ചെറുപയർ ബ്രൗൺ നിറമാകുന്നതുവരെ വറുക്കുക. അതിന്റെ പച്ചനിറം മാറണം. ഇതേ പോലെ തന്നെ പുളിയവര പയർ വറുത്തെടുക്കുക. ഈ പയർ ചൂടാവുമ്പോൾ ഒരു മണം വരും ആ മണമാണ് ഇതിന്റെ പാകം. ഇതിന് നിറവ്യത്യാസം ഉണ്ടാവു ന്നില്ല. വറുത്തെടുത്ത ചെറുപയറും പുളിയവര പയറും മിക്സി യിൽ ചെറുതായൊന്ന് ചതച്ചെടുക്കണം. 

പ്രഷർ കുക്കറിൽ  ഒരു വിസിൽ വന്നതിനുശേഷം രണ്ടാംപാൽ ചേർത്ത് വീണ്ടും വേവിക്കണം. രണ്ടാം പാലിൽ അരി വേവിക്കുന്നതോടൊപ്പം ചെറുപയറും പുളിയവരയും പൊടിച്ചത് മിക്സ് ചെയ്യണം.  നന്നായി ഇളക്കി കൊടുക്കണം. ചെറുതായി തിളവരുമ്പോൾ ചിരകി വച്ചിരിക്കുന്ന തേങ്ങ ചേർക്കാം. നന്നായി ഇളക്കി കൊടുത്തതിനുശേഷം ഒന്നാം പാൽ ചേർക്കുക. ഒന്നാംപാൽ ചേർത്ത് ചെറുതായി ചൂടായാൽ മതി തിളയ്ക്കണ്ട ആവശ്യമില്ല.  മുതിർന്നവർക്ക് ഉപ്പ് ചേർത്ത് ഉപയോഗിക്കാം. കുട്ടികൾക്ക് പഞ്ചസാര ചേർത്തും ഉപയോഗിക്കാം. ഇതിന്റെ കൂടെ ചക്കപ്പുഴുക്കാണ് ഏറ്റവും രുചികരം.